മാര്‍സെലീന്യോയ്ക്ക് ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരാന്‍ ആകില്ല, കാരണങ്ങള്‍ ഇതാണ്

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ബ്രസീല്‍ സൂപ്പര്‍ താരം മാര്‍സെലീന്യോ എത്തുന്നത് ആസാധ്യമാണെന്ന് നിരീക്ഷണം. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോയാണ് ഇക്കാര്യം തുറന്ന് പറയുന്നത്. മാര്‍സെലീന്യോ ബ്ലാസ്‌റ്റേഴ്‌സിലെത്താനുളള എന്തെങ്കിലും ഒരു സാധ്യത കാണുന്നുണ്ടോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മെര്‍ഗുളാനോ.

കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ രണ്ട് കോടിക്ക് മേല്‍ വേതനം ഉണ്ടായ താരമാണ് മാര്‍സെലീന്യോയെന്നും കേരളം ഇത്ര വലിയ തുക മുടക്കി ഒരു വിദേശ താരത്തെ ടീമിലെത്തിക്കുന്നതിന കുറിച്ച് ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങനൈ കേരളം ചിന്തിച്ചിരുന്നെങ്കില്‍ ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്തം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്ഷണിക്കുകയാണെങ്കില്‍ താന്‍ അവിടെ കളിച്ചിരിക്കുമെന്ന് ബ്രസീല്‍ താരം പറഞ്ഞിരുന്നു. ‘ഓഫറുകളെ കുറിച്ച് തുറന്ന് സംസാരിക്കുന്ന ആളാണ് ഞാന്‍. ഒരിക്കല്‍ കേരളത്തിനായി കളിയ്ക്കാന്‍ അവസരം ലഭിച്ചാല്‍ ഞാനവിടെ കളിയ്ക്കും. അവിടെ മികച്ച സ്റ്റേഡിയവും ലീഗിന് അനുയോജ്യമായ അറ്റ്മോസ്ഫിയറും ഉണ്ട്. എല്ലാ താരങ്ങളും ഇത് പറയാറുണ്ട്’ മാര്‍സെലീന്യോ തുറന്ന് പറയുന്നു.

‘ബ്രസീലിനെ പോലെ ഫുട്ബോള്‍ വികാരമായി കൊണ്ട് നടക്കുന്നവരാണ് കേരളീയര്‍. അവര്‍ താരങ്ങളെ മികച്ച രീതിയിലാണ് പിന്തുണയ്ക്കുന്നത്. ഫുട്ബോളിനോടുളള അവരുടെ ഇഷ്ടം നമുക്ക് കാണാനാകും. ഇത് അത്ഭുതകരമാണ്. അവരോട് പ്രതികരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അവര്‍ എനിയ്ക്ക് ധാരാളം മെസേജുകള്‍ അയക്കാറുണ്ട്. അതിനെല്ലാം ഞാന്‍ മറുപടി നല്‍കാനും ശ്രമിക്കാറുണ്ട്’ മാര്‍സെലീന്യോ കൂട്ടിചേര്‍ത്തു.

മുമ്പ് ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളിക്കുമ്പോള്‍ ഐ എസ് എല്ലില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുള്ള താരമാണ് മാര്‍സെലീനോ. കഴിഞ്ഞ ഐ എസ് എല്ലില്‍ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു. ഇതുവരെ ഐ എസ് എല്ലില്‍ ആകെ 31 ഗോളും 18 അസിസ്റ്റും നേടിയിട്ടുണ്ട് മാര്‍സെലീന്യോ.