റയലിനു തിരിച്ചടി, സൂപ്പർതാരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് റാഞ്ചി

Image 3
EPLFeaturedFootball

റയൽ മാഡ്രിഡിന്റെ അത്ഭുത ബാലനായി കണക്കാക്കപ്പെട്ടുന്ന അൽവാരോ ഫെർണാണ്ടസുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിലെത്തിയെന്നു റിപ്പോർട്ടുകൾ. ഡിപോർട്ടീവോ ലാ കൊരൂണയിൽ നിന്നുമെത്തി കഴിഞ്ഞ മൂന്നു വർഷമായി റയലിന്റെ യൂത്ത് ടീമിനു വേണ്ടി കളിക്കുന്ന താരമായ ഫെർണാണ്ടസുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാറിലെത്തിയ വിവരം സ്പെയിനിലെ വിവിധ മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്തത്.

2017ലാണ് ബാഴ്സയുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ച് ബ്രൂണോ ഫെർണാണ്ടസിനെ റയൽ സ്വന്തം തട്ടകത്തിലെത്തിച്ചത്. ലെഫ്റ്റ് ബാക്കായി കളിക്കുന്ന താരത്തെ നാലു വർഷത്തെ കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ വിവരം സ്പാനിഷ് മാധ്യമം എഎസാണ് ആദ്യം പുറത്തു വിട്ടത്. റയലുമായി കരാർ പുതുക്കാൻ താരം വിസമ്മതിക്കുകയായിരുന്നു.

യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകിയിട്ടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്പോർടിംഗ് പ്രൊജക്ടിൽ ആകൃഷ്ടനായാണ് താരം റയലുമായുള്ള കരാർ പുതുക്കാൻ വിസമ്മതിച്ചതെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ പ്രീമിയർ ലീഗിൽ ഫുട്ബോളിനോടുള്ള താൽപര്യവും മാഴ്സലോയുടെ പിൻഗാമിയായി കരുതപ്പെട്ടിരുന്ന താരം സ്പെയിൻ വിടാൻ കാരണമായി.

സാങ്കേതിക മികവും മികച്ച പന്തടക്കവും വൺ ഓൺ വണിൽ മറികടക്കാൻ പ്രയാസവുമുള്ള താരം യുണൈറ്റഡിന്റെ യൂത്ത് ടീമിലാണു ചേരുകയെങ്കിലും സീനിയർ ടീമിലേക്കു കടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ലൂക്ക് ഷായാണ് യുണൈറ്റഡിന്റെ പ്രധാന ലെഫ്റ്റ് ബാക്കെങ്കിലും പകരക്കാരായ താരങ്ങളിൽ സോൾഷയറിനു വിശ്വാസമില്ലാത്തത് അൽവാരോക്കു ഗുണമാണ്.