വൂൾവ്‌സിന്റെ സൂപ്പർതാരത്തെ റാഞ്ചാൻ യുണൈറ്റഡ്, ഉടൻ കരാറിലെത്തിയേക്കും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് വൂള്‍വ്‌സിന്റെ മെക്‌സിക്കന്‍ സൂപ്പര്‍താരം റൗള്‍ ജിമിനസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. പകരക്കാരനായി പോര്‍ച്ചുഗല്‍ താരത്തെവൂള്‍വ്‌സ് കണ്ടെത്തിയതോടെയാണ് ജിമിനസ് മാഞ്ചസ്റ്ററിലേക്കെന്ന റൂമറുകള്‍ക്ക് ശക്തിപകര്‍ന്നിരിക്കുന്നത്.
എസ് സി ബ്രാഗ സ്‌ട്രൈക്കറായ പൗളീഞ്ഞോയെയാണ് വൂള്‍വ്‌സ് പകരക്കാരനായി കണ്ടെത്തിയത്. തുടര്‍ച്ചയായി രണ്ടാം സീസണിലും മികച്ച പ്രകടനമാണ് ജിമിനസ് വൂള്‍വ്‌സിന് വേണ്ടി കാഴ്ച്ചവെക്കുന്നത്.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ 32 മില്യണ്‍ യൂറോക്കാണ് ബെനഫിക്കയില്‍ നിന്നും വൂള്‍വ്‌സ് ഈ മെക്‌സിക്കന്‍ സ്‌ട്രൈക്കറെ വാങ്ങിയത്. ഈ സീസണില്‍ 53 മത്സരങ്ങളില്‍ നിന്നും 26 ഗോളുകള്‍ ഈ ഇരുപത്തൊമ്പതുകാരന്‍ നേടിയിട്ടുണ്ട്.
പോര്‍ച്ചുഗീസ് മീഡിയയായ ആര്‍ടിപിയാണ് വൂള്‍വ്‌സിലേക്ക് പോര്‍ട്ടുഗീസ് സ്ട്രൈക്കറായ പൗളിഞ്ഞോയുമായി കരാറിലെത്തിയതായി വാര്‍ത്ത പുറത്തുവിട്ടത്. 27 മില്യണ്‍ യുറോക്കാണ് താരത്തിനെ വൂള്‍വ്‌സ് സ്വന്തം തട്ടകത്തിലെത്തിച്ചിരിക്കുന്നത്. ഈ സീസണില്‍ ബ്രാഗക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കുന്ന പൗളിഞ്ഞോ 48 മത്സരങ്ങളില്‍ നിന്നും 25 ഗോളുകളും 9 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
ആന്റണി മാര്‍ഷ്യല്‍, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, മേസണ്‍ ഗ്രീന്‍വുഡ് ത്രയത്തിനൊപ്പം ആക്രമണത്തെ സഹായിക്കാന്‍ കഴിയുമെന്നാണ് ജിമിനസിനെ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോല്‍ക്ഷര്‍ പ്രതീക്ഷിക്കുന്നത്. അടുത്ത സീസണ്‍ മുതല്‍ ചാമ്പ്യന്‍സ്ലീഗിനും യോഗ്യത കിട്ടിയതോടെ ജിമിനസിന്റെ സേവനം മുതല്‍കൂട്ടാവുമെന്നാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.