ഗാർഷ്യക്കൊപ്പം മറ്റൊരുതാരത്തെക്കൂടി ബാഴ്സക്ക് ഓഫർ ചെയ്ത് മാഞ്ചസ്റ്റർ സിറ്റി
സ്പാനിഷ് താരം എറിക് ഗാർഷ്യ ലാലിഗ വമ്പന്മാരായ ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ സജീവമായിരിക്കെ മറ്റൊരു താരത്തെക്കൂടി ബാഴ്സക്ക് ഓഫർ ചെയ്തിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. ഉക്രെനിയൻ ലെഫ്റ്റ് ബാക്കായ ഒലക്സാണ്ടർ സിൻച്ചെങ്കോയെയാണ് സിറ്റി ബാഴ്സക്ക് ഓഫർ ചെയ്യാനൊരുങ്ങുന്നത്. നിലവിലെ പരിക്കുമൂലം പുറത്താണെങ്കിലും കഴിഞ്ഞ സീസണിൽ പെപ് ഗാർഡിയോളയുടെ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു സിൻച്ചെങ്കോ.
2016ൽ സിറ്റിയിലെത്തിയ യുവതാരം പെപ്പിനു കീഴിൽ വ്യത്യസ്ത കടമകൾ നിർവഹിക്കാൻ സിൻച്ചെങ്കോക്ക് സാധിച്ചിട്ടുണ്ട്. മിഡ്‌ഫീൽഡിലും കളിക്കാൻ കഴിയുന്ന താരം പരിക്കുമൂലം പുറത്തായിരുന്ന ലെഫ്റ്റ് ബാക്ക് ബെഞ്ചമിൻ മെൻഡിയുടെ പകരക്കാരനായാണ് സിറ്റിയിൽ കളിച്ചിരുന്നത്. ബഹുമുഖപ്രതിഭയായ താരത്തിനെ കൂമാന്റെ പദ്ധതികളിലേക്കും അനുയോജ്യനാവുമെന്നാണ് കണക്കാക്കുന്നത്.
https://twitter.com/ManCityIndex/status/1310516430572605441?s=19
ബെനഫിക്കയിൽ നിന്നും പോർച്ചുഗീസ് പ്രതിരോധതാരം റൂബെൻ ഡയസിനെ തട്ടകത്തിലെത്തിക്കുന്നത്തോടെ എറിക് ഗാർഷ്യ ബാർസലോണയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. താരം സിറ്റിയുമായി കരാർ പുതുക്കാതിരിക്കുന്നതും ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങൾക്ക് ഉറപ്പുനൽകുന്നുണ്ട്. ഈ സീസൺ കൂടി സിറ്റിയിൽ കരാറുള്ള ഗാർഷ്യ സീസണവസാനം ഫ്രീ ട്രാൻസ്ഫറിൽ ബാഴ്‌സയിലേക്ക് ചേക്കേറാനാണ് നീക്കം.
എന്നാൽ അതിനു മുൻപു തന്നെ താരത്തെ ബാഴ്സയ്ക്കു തന്നെ വിറ്റൊഴിവാക്കാനാണ് ബാഴ്സ ശ്രമിക്കുന്നത്. 14 മില്യൺ യൂറോയാണ് സിറ്റി താരത്തിനിട്ടിരിക്കുന്ന വില. ഒപ്പം മെച്ചപ്പെട്ട ഓഫറിനായി കാത്തിരിക്കുന്ന പരിക്കുമൂലം പുറത്തിരിക്കുന്ന സിൻച്ചെങ്കോയെയും ഉൾപ്പെടുത്താനാണ് നീക്കം. ആൽബെക്ക് പിൻഗാമിക്ക് വേണ്ടി തിരച്ചിൽ നടത്തുന്ന ബാഴ്‌സയുടെ നീക്കം മുന്നിൽ കണ്ടാണ് സിറ്റി ഈ നീക്കം. താരത്തിനായി ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെങ്കിലും ഉടനുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.