സ്ലെവേനിയന്‍ സൂപ്പര്‍ സ്റ്റാറിനെ റാഞ്ചി, അമ്പരപ്പിക്കുന്ന നീക്കവുമായി കേരള ക്ലബ്

ഐ ലീഗില്‍ സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ ലൂക്കാ മേജ്‌സെന്‍ ഇനി കേരള ക്ലബ് ഗോകുലത്തിനായി ബൂട്ടുകെട്ടും. കഴിഞ്ഞ വര്‍ഷം ഐ ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ ടോപ് സ്‌കോറര്‍ ആയിരിന്നു മേജ്‌സെന്‍.

ചര്‍ച്ചിലിനായി കഴിഞ്ഞ സീസണില്‍ 11 ഗോളുകള്‍ ആണ് നേടിയത്. ഈ വര്‍ഷം നടന്ന ഐ ലീഗ് യോഗ്യതാ മത്സരത്തില്‍ ബെംഗളൂരു യുണൈറ്റഡിനു വേണ്ടിയും സ്ലൊവേനിയന്‍ താരം കളിച്ചിരുന്നു.

ഇന്ത്യയിലെത്തും മുമ്പ് സ്ലൊവേനിയന്‍ ലീഗിലെ താരമായിരുന്നു 32-കാരനായ മേജ്‌സെന്‍. ‘ഐ ലീഗില്‍ ഗോകുലം മികച്ച ടീമാണ്. കഴിഞ്ഞ വര്‍ഷം ചാമ്പ്യന്മാരായ ക്ലബിന്റെ കൂടെ കളിക്കുന്നതില്‍ വളരെയധികം സന്തോഷം ഉണ്ട്. കോച്ച് അന്നീസയുടെ കീഴില്‍ ഇനിയും കിരീടങ്ങള്‍ നേടാന്‍ ഈ ക്ലബിന് കഴിയുമെന്നും മേജ്‌സെന്‍ പ്രതികരിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ഐലീഗ് ചാമ്പ്യന്മാരായണ് ഗോകുലം കേരള. ഇത്തവണ ഐലീഗ് ജയിച്ച് ഐഎസ്എല്ലിലേക്ക് കയറാനാണ് ഗോകുലം ലക്ഷ്യമിടുന്നത്.

 

You Might Also Like