മെസിയ്ക്ക് വേണ്ടാത്ത ബാഴ്‌സയിലേക്കില്ലെന്ന് ലുവറ്റാരോ, ഇന്ററില്‍ തുടര്‍ന്നേക്കും

Image 3
FeaturedFootballLa Liga

മെസി ക്ലബ്ബ് വിടുന്നുവെന്നതിനോടൊപ്പം തിരിച്ചടികളാണ് ബാഴ്സ നേരിട്ടുകൊണ്ടിരിക്കുന്നത്. മെസി ക്ലബ് വിടണമെന്നുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.ഇതാ ബാഴ്സ ഏറെ കാലം നോട്ടമിട്ട ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർ സ്ട്രൈക്കെർ ലുവറ്റാരോ മാർട്ടിനെസ് തന്റെ നിലപാട് മാറ്റാനൊരുങ്ങുകയാണ്. കൂടാതെ കൂമാൻ ലക്ഷ്യമിട്ട ഡോണി വാൻ ഡി ബീക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡും റാഞ്ചാനൊരുങ്ങുകയാണ്.

ബാഴ്സയിലേക്ക് ചേക്കേറാൻ ആഗ്രഹിച്ച ലുവറ്റാരോ അത്‌ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലെത്തി നിൽക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൂപ്പർ താരം ലയണൽ മെസിയുടെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ബാഴ്സലോണയിലേക്ക് വരാനുള്ള നീക്കം ഉപേക്ഷിക്കുകയാണെന്നാണ് ലുവറ്റാരോയുടെ നിലപാട്. അതിനാൽ തന്നെ ഇന്റർമിലാനുമായി കരാർ പുതുക്കാനുള്ള ആലോചനകൾ ലുവറ്റാരോ ആരംഭിച്ചതായാണ് വാർത്തകൾ. പ്രമുഖ സ്പാനിഷ് മാധ്യമമായ എഎസ് ആണ് ഇത് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഈ സീസണിൽ മെസിയെ ബാഴ്സ കരാറിന്റെ പിൻബലത്തിൽ ക്ലബ്ബ് വിടുന്നത് തടഞ്ഞാലും മെസി കരാർ പുതുക്കാത്തിടത്തോളം അടുത്ത സീസണിൽ താരത്തിനു ഫ്രീ ആയി ക്ലബ്ബ് വിടാം. അതിനാൽ തന്റെ അർജന്റീനൻ സഹതാരമില്ലാതെ ബാഴ്സയിലേക്ക് വരാൻ ലൗറ്ററോക്ക് സമ്മതമില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതായത് മെസിക്ക് ബാഴ്സയെ വേണ്ടമെങ്കിൽ തനിക്കും ബാഴ്‌സയെ വേണ്ട എന്നാണ് ലൗറ്ററോയുടെ നിലപാട്.

മെസ്സി ഈ സീസണിൽ ബാഴ്സയിൽ തുടർന്നാലും വരും സീസണിൽ ഉണ്ടാവുമോ എന്ന് ഉറപ്പില്ലാത്തത്തിനാൽ ലുവറ്റാരോ ഒരു സാഹസത്തിന് മുതിർന്നേക്കില്ല. അതിനാൽ തന്നെ നിലവിൽ ലുവറ്റാരോ ബാഴ്സയിൽ എത്താനുള്ള സാധ്യതകൾ കുറഞ്ഞു വരികയാണ്. ലുവറ്റാരോ ബാഴ്സയുടെ ഓഫർ നിരസിച്ചാൽ ബാഴ്സയുടെ മാസങ്ങളായുള്ള ശ്രമങ്ങൾ വിഫലമായേക്കും. മാത്രമല്ല ക്ലബ് വിടാൻ പറഞ്ഞ സുവാരസിന് പകരക്കാരനായി മറ്റൊരാളെ ബാഴ്സ തേടിപ്പിടിക്കേണ്ടി വന്നേക്കും.