എംബാപ്പ ആന്‍ ഫീല്‍ഡിലേക്ക്, റയലിനെ ഞെട്ടിച്ച് ക്ലോപ്പ്

പിഎസ്ജി താരമായ എംബാപ്പയെ സ്വന്തമാക്കാന്‍ ഏറെനാളായി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ശ്രമം ആരംഭിച്ചിട്ട്. എംബാപ്പയ്ക്കായി നിരവധി ഓഫറുകളാണ് ഇതിനോടകം റയല്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ എംബാപ്പയെ സ്വന്തമാക്കാന്‍ ലിവര്‍പൂള്‍ ശ്രമിക്കുന്നതായാണ് ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്തകള്‍.

എംബാപ്പയെ ലിവര്‍പൂളിലെത്തിക്കാന്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ് അദ്ദേഹത്തിന്റെ പിതാവിനെ ഫോണ്‍ വിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് മാധ്യമം ലെ10 സ്‌പോര്‍ട് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഏകദേശം 250 മില്യണ്‍ യൂറോ എങ്കിലും എംബാപ്പയ്ക്ക് വേണ്ടി ചിലവഴിക്കേണ്ടി വരുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ കഴിഞ്ഞ ആഴ്ച ഒരു ഫ്രഞ്ച് സാമ്പത്തിക വിദഗ്ദന്‍ റിപ്പോര്‍ട്ട് ചെയ്തത് എംബാപ്പയുടെ മൂല്യം 10ല്‍ ഒന്നായി കുറഞ്ഞെന്നാണ്. കൊറോണ വൈറസാണ് എംബാപ്പയുടെ മൂല്യം കുറയാനുളള കാരണമായി പറയുന്നത്.

അതെസമയം എംബാപ്പെ റയല്‍ മാഡ്രിഡിലേക്ക് തന്നെ ആയിരിക്കും പോകുക എന്ന് മുന്‍ പിഎസ്ജി, മൊണാകോ വിങ്ങര്‍ ജെറോം റോത്തേന്‍ അഭിപ്രായപ്പെട്ടു. പക്ഷെ നിലവിലെ വൈറസ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ കാരണം ഈ ട്രാന്‍സ്ഫര്‍ അല്പം വൈകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You Might Also Like