2020 ഫിഫ ബെസ്റ്റ് ലെവൻഡോവ്സ്കിക്ക്, മെസിക്ക് വോട്ട് ചെയ്ത് ക്രിസ്ത്യാനോ റൊണാൾഡോ

കോവിഡ് മൂലം ബാലൺ ഡിയോർ അവാർഡ് ഉപേക്ഷിച്ചുവെങ്കിലും ഫിഫ ബെസ്റ്റ് അവാർഡുകൾ ഇത്തവണ മികച്ച രീതിയിൽ സംഘടിക്കപ്പെട്ടിരിക്കുകയാണ്. മെസിയും ക്രിസ്ത്യാനോയും ലെവൻഡോവ്സ്കിയുമടങ്ങിയ ഷോർട്ലിസ്റ്റിൽ നിന്നും ലെവൻഡോവ്സ്‌കി ഇത്തവണത്തെ ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടിയിരിക്കുകയാണ്. 52 പോയിന്റുകൾ നേടിയാണ് ലെവൻഡോവ്സ്‌കി ഫിഫ ബെസ്റ്റ് പുരസ്കാരത്തിനു അർഹനായിരിക്കുന്നത്.

രണ്ടാം സ്ഥാനത്തു 38 പോയിന്റുകൾ നേടി ക്രിസ്ത്യാനോ ഇടം നേടിയപ്പോൾ 35 പോയിന്റുമായി മൂന്നാം സ്ഥാനം നേടി. ക്രിസ്ത്യാനോയുടെ വോട്ട് ഇത്തവണ മെസിക്ക് കൂടി ലഭിച്ചപ്പോൾ മെസിയുടെ വോട്ട് ക്രിസ്ത്യനോക്ക് ലഭിച്ചില്ലെന്നതാണ് രസകരമായ മറ്റൊരു വസ്തുത. ക്രിസ്ത്യനോയുടെ വോട്ട് ലെവൻഡോവ്സ്‌കിക്കും മെസിക്കുംഎംബാപ്പെക്കും വോട്ട് ചെയ്തപ്പോൾ മെസി വോട്ട് നൽകിയത് നെയ്മറിനും എംബാപ്പെക്കും ലെവൻഡോവ്സ്‌കിക്കുമാണ്.

വനിതാ ബെസ്റ്റ് താരമായി ലിയോൺ/മാഞ്ചസ്റ്റർ സിറ്റി താരമായ ലൂസി ബ്രോൻസിനെയാണ് തിരഞ്ഞെടുത്തത്. പുരുഷന്മാരുടെ ബെസ്റ്റ് ഗോൾകീപ്പറായി ബയേൺ ഗോൾകീപ്പർ മാനുവൽ നൂയറിനു നൽകിയപ്പോൾ വനിതാ ഗോൾകീപ്പറായി ലിയോണിന്റെ സാറ ബൗഹാദ്ദിയേ തിരഞ്ഞെടുത്തു. ഇത്തവണത്തെ ഫിഫ പുസ്കാസ് പുരസ്‌കാരം ബേൺലിക്കെതിരായ അവിശ്വസനീയ ഗോളിനു ടോട്ടനം താരം സൺ ഹ്യുങ് മിന്നിനെ തിരഞ്ഞെടുത്തു.

ബെസ്റ്റ് പരിശീലകനായി രണ്ടാം വട്ടവും യർഗൻ ക്ളോപ്പ്‌ സ്വന്തമാക്കിയപ്പോൾ ബെസ്റ്റ് വനിതാ പരിശീലകയായി ഹോളണ്ട് പരിശീലക സാറ വെയിഗ്മാനെ തിരഞ്ഞെടുത്തു. ഇത്തവണത്തെ ബെസ്റ്റ് ആരാധകനുള്ള അവാർഡ് മരിവാൾഡോ ഫ്രാൻസിസ്‌കോ ഡാ സിൽവ സ്വന്തമാക്കിയപ്പോൾ ഫെയർ പ്ലേ അവാർഡ് മാറ്റിയ അഗ്നീസേ സ്വന്തമാക്കി. ഫിഫ്പ്രോ ഇലവനിൽ ഇടം നേടിയ താരങ്ങൾ: അലിസൺ ബെക്കർ, ട്രെന്റ് അലക്സാണ്ടർ അർണോൾഡ്,സെർജിയോ റാമോസ്,വിർജിൽ വാൻഡൈക്, അൽഫോൺസോ ഡേവീസ്,ജോഷ്വാ കിമ്മിച്ച്,കെവിൻ ഡിബ്രൂയ്നെ,തിയാഗോ അൽകന്റാര, ലയണൽ മെസി, റോബർട്ട്‌ ലെവൻഡോവ്സ്‌കി, ക്രിസ്ത്യാനോ റൊണാൾഡോ.

You Might Also Like