സിൽവക്ക് പിന്നാലെ ഇറ്റാലിയൻ ക്ലബ്ബ് , ഉടൻ കരാറിലെത്തിയേക്കും

Image 3
Football

മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്‌ഫീൽഡ് മാന്ത്രികൻ ഡേവിഡ് സിൽവയെ സ്വന്തം തട്ടകത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇറ്റാലിയൻ ക്ലബ്ബായ ലാസിയോ. ഈ സീസൺ അവസാനത്തോടെ സിറ്റിയുമായി കരാറവസാനിക്കുന്ന താരത്തെ സൗജന്യ ട്രാൻസ്ഫറിലൂടെ സ്വന്തം തട്ടകത്തിലെത്തിക്കാൻ ലാസിയോക്ക് സാധിക്കും.

ട്രാൻസ്ഫർ വിപണിയിൽ അനുഭവസമ്പത്തുള്ള ഒരു കളിക്കാരനെ അന്വേഷിക്കുകയായിരുന്ന ലാസിയോയുടെ സ്പോർട്ടിങ് ഡയറക്ടർ ഇഗ്ലി ടാരെ, സീമോനെ ഇൻസാഗിക്കു കീഴിലുള്ള ലാസിയോക്ക് ഡേവിഡ് സിൽവ മുതൽകൂട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗസെറ്റ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ട്‌ അനുസരിച്ച് സിൽവ അടുത്തിടെ ടാരെയുമായുള്ള അത്താഴത്തിനൊപ്പം കരാറിനെ പറ്റി ചർച്ച ചെയ്തുവെന്നും പറയപ്പെടുന്നു.

ലാസിയോ ആണ് സീരീ എ യിൽ നിന്നും താരത്തിനെ സ്വന്തം തട്ടകത്തിലെത്തിക്കാൻ മുന്നിട്ടു നിൽക്കുന്ന ഏക ക്ലബ്ബ്. കൂടാതെ താരത്തിനു കോംപറ്റിറ്റിവ് ലീഗിൽ രണ്ടു വർഷത്തെ കരാറും ഉറപ്പു നൽകുന്നുണ്ട്. മിലിങ്കോവിച് സാവിച്ചിനെ പോലുള്ളവരുള്ള മികച്ച മധ്യനിരയിയിലേക്ക് സിൽവയെന്ന അനുഭവസമ്പത്തുള്ള മിഡ്‌ഫീൽഡർ കൂടിയെത്തുന്നതോടെ അടുത്ത വർഷം ലീഗിനു വേണ്ടി മികച്ച പോരാട്ടം നടത്താൻ ലാസിയോക്കായേക്കും.

സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപോർട്ടനുസരിച് ലാസിയോയും സിൽവയുമായി വളരെ പെട്ടെന്നു തന്നെ കരാറിലെത്തുമെന്നാണ്. എന്നാൽ മുപ്പത്തിനാലുകാരൻ മധ്യനിരതരത്തിനു വേണ്ടി ദുബായ് ആസ്ഥാനമായ ക്ലബ്ബുകളായ അൽ-അഹ്‍ലിയും അൽ-നാസറും രംഗത്തുണ്ടെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. സിറ്റിക്കു വേണ്ടി 434 മത്സരങ്ങളിൽ നിന്നും 77 ഗോളുകളും 140 അസിസ്റ്റുകളും നേടിയാണ് ഡേവിഡ് സിൽവ പടിയിറങ്ങുന്നത്.