ഹാര്‍ദ്ദിക്കിന് കീഴില്‍ പരിശീലകര്‍ക്ക് പോലും രക്ഷയില്ല, അപമാനിക്കപ്പെട്ട മലിംഗ

രാജസ്ഥാന്‍ റോയല്‍സില്‍ രാജവിനെ പോലെ വാണ ബൗളിംഗ് പരിശീലകനാണ് ശ്രീലങ്കന്‍ മുന്‍ താരവും മുംബൈ ഇന്ത്യന്‍സ് ഇതിഹാസവുമായ ലസിത് മലിംഗ. രണ്ട് വര്‍ഷം രാജസ്ഥാനൊപ്പം പ്രവര്‍ത്തിച്ച മലിംഗ ഈ സീസണിലാണ് മുംബൈയുടെ ബൗളിംഗ് പരിശീലകനായി ചുമതയേറ്റത്. എന്നാല്‍ മുംബൈയില്‍ മലിംഗയ്ക്ക് പുല്ലുവില മാത്രമേ ഉളളു എന്ന് തെളിക്കുന്ന കാഴ്ച്ചകാളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മുംബൈ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയില്‍ നിന്നാണ്് മലിംഗയ്ക്ക് മോശം അനുഭവമുണ്ടായത്. മുംബൈയും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന കളിക്കിടെയായിരുന്നു സംഭവം. മലിങ്കയും മുംബൈയുടെ ബാറ്റിങ് കോച്ച് കരെണ്‍ പൊള്ളാര്‍ഡും ഡഗൗട്ടില്‍ ഒരുമിച്ച് ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ ഹാര്‍ദിക് പാഡ് ധരിച്ച് ബാറ്റ് ചെയ്യും മുമ്പ് ഇവര്‍ക്ക് അരികിലേക്കു വരികയായിരുന്നു.

ശേഷം തനിക്കു ഇവിടെ ഇരിക്കണമെന്ന ഭാവത്തോടെ ഹാര്‍ദ്ദിക്ക് പരിശീലകര്‍ക്ക് നേരെ നോക്കി. ഇതു മനസ്സിലാക്കിയ പൊള്ളാര്‍ഡ് എന്തോ പേടിച്ച പോലെ ഉടന്‍ തന്നെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ ഇതിനിടെ പെട്ടെന്നു എഴുന്നേറ്റ മലിങ്ക തന്റെ കസേര ഒഴിച്ചുകൊടുത്ത് അവിടെ നിന്നും പോവുകയായിരുന്നു.

ഹാര്‍ദിക്കിന്റെ ഈ പ്രവര്‍ത്തി രണ്ടു പേര്‍ക്കും ഇഷ്ടമായിട്ടില്ലെന്നാണ് അവരുടെ മുഖഭാവത്തില്‍ നിന്നും വ്യക്തമാവുന്നത്. വളരെ വേഗത്തില്‍ മലിങ്ക സീറ്റുപേക്ഷിച്ചു മടങ്ങിയപ്പോള്‍ ഹാര്‍ദിക് ഉടന്‍ അവിടെ ഇരിക്കുകയുമായിരുന്നു.

ലോകം മുഴുവന്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇത്രയും മുതിര്‍ന്ന ഒരു ബൗളറോടു ഹാര്‍ദിക്കിന്റെ ഈ പെരുമാറ്റം വലിയ വിമര്‍ശനത്തിന്് കാരണമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഹാര്‍ദ്ദിക്കിന് നേരെ ഈ വീഡിയോ ചൂണ്ടിക്കാട്ടി ഉയരുന്നത്.

You Might Also Like