ലാലിഗയും തുടങ്ങുന്നു, ഒടുവില്‍ സന്തോഷ വാര്‍ത്ത

കൊറോണ വൈറസ് ഭീകര താണ്ഡവമാടിയ സ്‌പെയിനില്‍ നിന്നും സന്തോഷ വാര്‍ത്ത. കോവിഡ് മൂലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച സ്പാനിഷ് ലാലിഗ പുനരാരംഭിക്കാനുളള തയ്യാറെടുപ്പിലാണ് അധികൃതര്‍. ജൂണ്‍ ആറ് മുതല്‍ ലാലിഗ പുനരാരംഭിക്കാനാണ് സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആലോചിക്കുന്നത്.

നിലവില്‍ കോവിഡ് സ്‌പെയിനില്‍ നിയന്ത്രണ വിധേയമായിട്ടില്ല. എന്നാല്‍ മരണനിരും രോഗികളുടെ എണ്ണവും കുറഞ്ഞ് വരുന്നുണ്ട്. അതിനാലാണ ലാലിഗ പുനരാരംഭിക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്.

ആഴ്ചയില്‍ ഒരു ടീമിന് രണ്ടു മത്സരങ്ങള്‍ എന്ന രീതിയില്‍ കളിച്ച് സീസണ്‍ അവസാനിപ്പിക്കാനാണ് തീരുമാനം. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ ആകും നടക്കുക. ടീമുകള്‍ക്ക് പരിശീലനം തുടങ്ങുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം ലാലിഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഒരു മാസത്തോളം സമയം താരങ്ങള്‍ക്ക് ഒക്കെ ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ വേണ്ടി ലഭിക്കും.

നിലവില്‍ 27 മത്സങ്ങളിടില്‍ നിന്നും 58 പോയന്റുമായി ബാഴ്‌സലോണയാണ് ലീഗില്‍ ഒന്നാമത്. അത്രയും മത്സരങ്ങളില്‍ നിന്നും തന്നെ 56 പോയന്റുമായി റയല്‍ തൊട്ടുപിറകിലുണഅട്. സെവിയ്യ (47), റയല്‍ സൊസീഡാസ് (46), ഗെറ്റഫെ (46) എന്നീ ടീമുകളാണ് മറ്റ് അഞ്ച് സ്ഥാനത്തുളളത്.

You Might Also Like