കണ്ടം ലീഗ്, പരിഹസിച്ചവര്‍ക്ക് ചുട്ടമറുടിയുമായി എംബാപ്പ

ലിയോണുമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ തികച്ചും അപ്രതീക്ഷിതമായ തോൽവി ഏറ്റുവാങ്ങാനായിക്കുകയാണ് പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. മികച്ച ഫോമിൽ കളിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയെ ലിയോൺ പോലൊരു ക്ലബ് തകർക്കുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിറട്ടില്ല. പ്രത്യേകിച്ച് ഫ്രഞ്ച് ലീഗിലെയും ബുണ്ടസ്‌ലിഗയിലെയും ക്ലബുകളെ വിലകുറച്ചു കാണുന്ന പതിവ് ചാമ്പ്യൻസ് ലീഗ് ആരാധകർക്കുണ്ട്.

പലരും ഈ ലീഗിനെ കർഷകരുടെ ലീഗ് എന്നാണ് പരിഹാസരൂപേണ വിളിക്കാറുള്ളത്. അത് ലോകത്തിലുള്ള മുഴുവൻ ഫുട്ബോൾ ആരാധകർക്കിടയിലും ഫ്രഞ്ച് ലീഗിനെ ഫാർമേഴ്‌സ് ലീഗ് എന്നാണ് പൊതുവെ അറിയപ്പെടാറുള്ളത്. എന്നാൽ കളിമികവുള്ള ഒരുപാട് താരങ്ങളെ സംഭാവന ചെയ്യാൻ ഫ്രഞ്ച് ലീഗിനായിട്ടുണ്ട്.

അങ്ങനെ കണ്ടം ലീഗ് എന്ന് വിളിച്ചു അധിക്ഷേപിച്ചവർക്ക് പരിഹാസരൂപേണ മറുപടി നൽകിയിരിക്കുകയാണ് പിഎസ്ജി സൂപ്പർ താരം കിലിയൻ എംബാപ്പെ. സിറ്റി-ലിയോൺ പോരാട്ടത്തിന് ശേഷം ലിയോണിനു വേണ്ടി കയ്യടിച്ചു കൊണ്ടാണ് എംബാപ്പെ തന്റെ പ്രതികരണമറിയിച്ചത്.താരത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

ലിയോണിനെ കൂടാതെ ഫ്രഞ്ച് ലീഗിൽ നിന്നും പിഎസ്ജിയും സെമിയിൽ എത്തിയിട്ടുണ്ട്. ഏറ്റവും മികച്ച ലീഗുകൾ എന്ന് അവകാശപ്പെട്ടിരുന്ന പ്രീമിയർ ലീഗിലെയും ലാലിഗയിലെയും ഒരൊറ്റ ക്ലബിന് പോലും സെമിയിൽ ഇടം നേടാൻ സാധിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് പ്രീമിയർ ലീഗ്, ലാലിഗ, സിരി എ എന്നീ ലീഗുകളിൽ നിന്ന് ഒരു ക്ലബ് പോലും സെമിയിൽ ഇടംനേടാനാവാതെ പോവുന്നത്. ഏതായാലും ഫുട്ബോൾ ലോകത്ത് എംബാപ്പെയുടെ ട്വീറ്റ് വലിയ ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്.

You Might Also Like