ജാപ്പനീസ് മെസിക്ക് റയലിൽ കളിക്കാൻ കടമ്പകളേറെ, പൗരത്വം കിട്ടാൻ ഉപാധികളിങ്ങനെ
![Image 3](https://pavilionend.in/wp-content/uploads/2020/07/PicsArt_07-25-08.14.23.jpg)
ജാപ്പനീസ് മെസിയെന്നറിയപ്പെടുന്ന ടകഫുസെ കൂബോയെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് തിരികെ ലഭിക്കാനുള്ള നീക്കം സങ്കീര്‍ണമായിരിക്കുകയാണ്. നിലവില്‍ റയല്‍ മയ്യോര്‍ക്കയ്ക്കായി ലോണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന ടകഫുസെ കൂബോയെ അടുത്ത സീസണില്‍ റയലിന് വിട്ടുകിട്ടുന്നതിന് സ്പാനിഷ് പാസ്സ്‌പോര്‍ട്ട് അത്യാവശ്യമായി വന്നിരിക്കുകയാണ്.
ലാലിഗയില്‍ യൂറോപ്യന്‍ അല്ലാത്ത മൂന്ന് പേരെ മാത്രമേ ടീമില്‍ ഉള്‍കൊള്ളിക്കാനാവുകയുള്ളു എന്നിരിക്കെ ജപ്പാനില്‍ നിന്നുള്ള കൂബോക്ക് സ്പാനിഷ് നാഷണാലിറ്റി സ്വീകരിക്കേണ്ടി വരും. എന്നാല്‍ ഇതിലും പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. ജപ്പാന്‍ നിയമമനുസരിച്ച് ഒരാള്‍ക്ക് രണ്ടു പൗരത്വം അനുവദിക്കുന്നില്ല. ജപ്പാനില്‍ സ്പാനിഷ് പൗരത്വത്തിനു അപേക്ഷിക്കണമെങ്കില്‍ മൂന്നു ഉപാധികളിലൂടെ മാത്രമേ സാധിക്കുകയുള്ളു.
ഒന്നുകില്‍ ജപ്പാനിലെ പൗരത്വനിയമം വരുന്നതിനു മുമ്പേ അതായത് 1965 ജനുവരി 1നു മുമ്പേ തന്നെ രണ്ടു രാജ്യങ്ങളുടെ പൗരത്വമുണ്ടെങ്കിലോ, അല്ലെങ്കില്‍ ജപ്പാനില്‍ ജനിച്ചു വിദേശപൗരത്വമുള്ള രക്ഷിതാവുണ്ടെങ്കിലോ ആണ് ജപ്പാന്‍ വിദേശ പൗരത്വത്തിനു അനുമതി നല്‍കുക. ഇവന്‍ രണ്ടുമല്ലാതെ വിദേശത്തുനിന്നും കല്യാണം കഴിക്കുകയാണെങ്കിലും രണ്ടാമതൊരു പൗരത്വം സ്വീകരിക്കാന്‍ ജപ്പാന്‍ അനുവദിക്കും. ഇതിലേതെങ്കിലും ഉപാധികള്‍ ഒത്തുവന്നാലും രണ്ട് വര്‍ഷത്തിനു ശേഷം ഏത് പൗരത്വം നിലനിര്‍ത്തണമെന്ന് തീരുമാനിക്കുകയും വേണം എന്നുള്ളതാണ് മറ്റൊരു പ്രശ്‌നം.
സ്പാനിഷ് പൗരത്വം കിട്ടണമെങ്കില്‍ മിനിമം നിയമപരമായി 10 വര്‍ഷമെങ്കിലും സ്‌പെയിനില്‍ ജീവിക്കേണ്ടതുണ്ട്. കുറഞ്ഞ കാലയളവിനുള്ളില്‍ ലഭിക്കണമെങ്കില്‍ കുടിയേറിയ അഭയാര്ഥികളോ അല്ലെങ്കില്‍ ഇബറോ- അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരോ ആയിരിക്കണം. അതുമല്ലെങ്കില്‍ സ്‌പെയിനില്‍ നിന്നും വിവാഹം കഴിച്ചാലും പൗരത്വത്തിനു ആപേക്ഷിക്കാം. ഇത്തരം സാഹചര്യത്തിലും ലോണില്‍ കൂബോയെ വിട്ടുകിട്ടാന്‍ വേണ്ടി നിരവധി ഓഫറുകള്‍ മറ്റു ക്ലബ്ബുകളില്‍ നിന്നും വരുന്നുണ്ട്.