ബഗാന്റെ നെഞ്ചുതുളച്ച താരം ബ്ലാസ്‌റ്റേഴ്‌സില്‍, വികൂനയ്ക്ക് സര്‍പ്രൈസ്

ഐഎസ്എല്ലില്‍ മലയാളി യുവതാരം കെപി രാഹുലിനെ പ്രശംസകൊണ്ട് മൂടി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂന. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ആരോസിനായി കളിച്ച രാഹുല്‍ മോഹന്‍ ബഗാനെതിരെ നടന്ന മത്സരത്തിലെ പ്രകടനം ഓര്‍ത്തെടുത്താണ് വികൂന പ്രശംസിച്ചത്. ബഗാനെതിരെ ആരോസിന് വേണ്ടി രാഹുല്‍ നല്‍കിയ അസിസ്റ്റ് താന്‍ മറന്നിട്ടില്ലെന്ന് വികുന പ്രത്യേകം എടുത്ത് പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് കെപി രാഹുല്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. തൃശ്ശൂര്‍ സ്വദേശിയായ രാഹുല്‍ ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ചിരുന്നു. ഐ ലീഗില്‍ അഞ്ച് ഗോളും രാഹുല്‍ നേടിയിട്ടുണ്ട്. സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പ് ആരോസ് ടീമിലും രാഹുല്‍ അംഗമായിരുന്നു.

‘രാഹുലിനെ വിങ്ങറായും സ്‌ട്രൈക്കറായും ഉപയോഗിക്കാനാവും. താരത്തിന്റെ കഴിവുകള്‍ വികസിപ്പിച്ചെടുക്കാമെന്നും കരുത്തനായ വിങ്ങര്‍ എന്ന നിലയ്ക്കു മികച്ച സ്‌കോററായും നല്ല അസിസ്റ്റുകള്‍ നല്‍കുന്ന കളിക്കാരനായും ഉപയോഗിക്കാമെന്നും കരുതുന്നു.’ ബ്ലാസ്റ്റേഴ്‌സ് മുന്‍ കോച്ച് ഷറ്റോരി രാഹുലിനെ ടീമിലെത്തിച്ചപ്പോള്‍ പറഞ്ഞത് അങ്ങനെയാണ്.
ബ്ലാസ്‌റ്റേഴ്‌സിനായി എട്ട് മത്സരങ്ങള്‍ കളിച്ച രാഹുല്‍ ഒരു ഗോളും സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ആരോസിനായി 39 മത്സരങ്ങളാണ് രാഹുല്‍ കളിച്ചത്. ആറ് ഗോളും രാഹുല്‍ നേടിയിരുന്നു.