മൂന്ന് ഡച്ച് താരങ്ങള്‍ ബാഴ്‌സയിലേക്ക്, ടീം അടിമുടി പൊളിച്ചുപണിയാന്‍ കൂമാൻ

ഒരു പുനര്നിര്മാണത്തിന്റെ പാതയിലാണ് ബാഴ്‌സലോണയിപ്പോഴുള്ളത്. അതിനായി മൂന്ന് താരങ്ങളെ കൂമാൻ നോട്ടമിട്ടു വെച്ചതായി പ്രമുഖമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. മൂന്നും ഡച്ച് താരങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത.

കൂമാൻ സ്ഥാനമേൽക്കുന്നതിന് മുമ്പു തന്നെ ടീമിലെത്തിക്കാൻ ഉദ്ദേശിക്കുന്ന താരാമായിരുന്നു ഡോണി വാൻ ഡി ബീക്ക്. അയാക്സിന്റെ ഡച്ച് താരമായ ബീക്കിനെ കൂമാൻ പുകഴ്ത്തുകയും ചെയ്തിരുന്നു. മറ്റൊരു താരം ലിവർപൂളിന്റെ ഗിനി വൈനാൾഡമാണ്. ലിവർപൂളുമായി കരാർ തീരാനിരിക്കുന്ന താരത്തെ ബാഴ്സയുടെ മിഡ്ഫീൽഡിലേക്ക് കൊണ്ടുവരാനാണ് കൂമാൻ ആലോചിക്കുന്നത്.

ഇതിനോടൊപ്പം ലിയോണിന്റെ ഡച്ച് സ്ട്രൈക്കെർ മെംഫിസ് ഡിപേയെയാണ് കൂമാൻ ബാഴ്സയിലെത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന പുതിയ താരം. താരവുമായി കൂമാൻ ബന്ധപ്പെട്ടു എന്നാണ് റിപോർട്ടുകൾ. ലിയോണിനെ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തിക്കുന്നതിൽ ഡിപേയുടെ പ്രകടനം വിസ്മരിക്കാനാവാത്ത ഒന്നാണ്.

ഈ സീസണിൽ വെറും 22 മത്സരങ്ങളിൽ നിന്ന് 15 ഗോളുകളാണ് ഡീപേ അടിച്ചു കൂട്ടിയത്. പിന്നീട് താരത്തിന് പരിക്കു പറ്റി പുറത്തിരിക്കുകയായിരുന്നു. കൂമാനു കീഴിൽ ഹോളണ്ട് നാഷണൽ ടീമിനു വേണ്ടിയും താരം മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. 55 മില്യൺ യുറോയാണ് താരത്തിന്റെ മൂല്യം. എങ്കിലും 40 മില്യൺ യുറോക്കെങ്കിലും ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ബാഴ്സയെന്നു കാറ്റാലൻ മാധ്യമമായ സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നു.

You Might Also Like