ടീമിലെ ആറ് പേര്‍ പേര്‍ അവരായിരിക്കും, വെളിപ്പെടുത്തലുമായി കിബു വികൂന
കേരള ബ്ലാസ്റ്റേഴ്സില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ പരമാവധി ശ്രമിയ്ക്കുമെന്ന് പരിശീലകന്‍ കിബു വികൂന. മാതൃഭൂമിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യുവതാരങ്ങള്‍ക്ക് പരമാവധി അവസരം നല്‍കുമെന്ന് വികൂന ഉറപ്പ് പറയുന്നത്. പരമാവധി ഒരു മത്സരത്തില്‍ ബ്ലാസ്റ്റേഴ്സില്‍ അഞ്ചോ, ആറോ യുവതാരങ്ങളെ ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് വികൂന പറയുന്നു.
‘അഞ്ചോ ആറോ യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരം നല്‍കുന്ന കാര്യം സ്പോര്‍ട്ടിങ് ഡയറക്ടറോട് സംസാരിച്ചിട്ടുണ്ട്. ബഗാനില്‍ സ്ഥിരമായി നാല് യുവകളിക്കാര്‍ക്ക് അവസരം നല്‍കിയിരുന്നു. റിസര്‍വ്/ ജൂനിയര്‍ ടീമുകളില്‍നിന്ന് കളിക്കാര്‍ക്ക് അവസരം ലഭിക്കും. ഇതിനായി അക്കാദമി പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. റിസര്‍വ് ടീമില്‍ നിന്ന് സീനിയര്‍ ടീമിലേക്ക് കളിക്കാര്‍ എത്തുന്ന സിസ്റ്റം എളുപ്പമാകേണ്ടതുണ്ട്’ വികൂന പറയുന്നു. അഭ്യന്തര ലീഗുകളില്‍ വിദേശ കളിയ്ക്കാരെ കുറയ്ക്കുന്നതിനെ അനുകൂലിയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തില്‍ വിദേശ താരങ്ങളുടെ സാന്നിധ്യം ഇന്ത്യന്‍ കളിയ്ക്കാരുടെ മികവ് വര്‍ധിപ്പിയ്ക്കുമെന്നാണ് വികൂന തുറന്ന് പറഞ്ഞത്.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി ശോഭനമാണെന്നും അക്കാദമികളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ മികച്ച കളിക്കാര്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നിലവില്‍ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്പെയിനിലാണ് വികൂന. ബഗാനെ ഐലീഗ് കിരീടം ചൂടിച്ചതോടെയാണ് വികൂന ഇന്ത്യന്‍ ഫുട്ബോളില്‍ ശ്രദ്ധേയ സാന്നിധ്യമായത്.