കിബു വികൂനയ്ക്ക് പുതിയ ചുമതല, സന്തോഷ വാര്‍ത്ത
കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന കിബു വികൂന ഇനി പുതിയ ഭൗത്യത്തിന്റെ ഭാഗമാകുന്നു. പോളിഷ് ക്ലബായ എല്‍ കെ എസ് ലോഡ്‌സിനെ പരിശീലിപ്പിക്കാനുളള ചുമതലയാണ് സ്പാനിഷ് കോച്ചായ കിബുവിനെ തേടിയെത്തിയിരിക്കുന്നത്.
പോളിഷ് ക്ലബും കിബു വികൂനയുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ് എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോഡ്‌സുമായി കിബു ഉടന്‍ തന്നെ കിബു വികൂന കരാര്‍ ഒപ്പുവെച്ചേക്കും. ഇന്ത്യയില്‍ നിന്നും കിബു വികൂനയ്ക്ക് ഓഫര്‍ ഉണ്ടെങ്കിലും യൂറോപ്പിലേക്ക് തിരികെ പോകാന്‍ കിബു തീരുമാനിക്കുകയായിരുന്നു.
ഇപ്പോള്‍ ചുമതലയേല്‍ക്കുന്ന എല്‍ കെ എസ് ലോഡ് പോളണ്ടിനെ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ലീഗാണ്. അവരെ ഒന്നാം ഡിവിഷനില്‍ എത്തിക്കുക ആകും കിബു വികൂന അവിടെ ചുമതലയേറ്റാല്‍ പ്രഥമ ദൗത്യം.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായിരുന്നു കിബു വികൂന. എന്നാല്‍ കിബുവിന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനം കാഴ്ച്ചവെച്ചതോടെ സീസണവസാനത്തോടെ വികൂനയ്ക്ക് സ്ഥാനം നഷ്ടമാകുകയായിരുന്നു. കിബുവിനെ പുറത്താക്കിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കിടയില്‍ ആദരവ് നേടിക്കൊണ്ടായിരുന്നു അദ്ദേഹം ഇന്ത്യ വിട്ടത്.
മുമ്പ് ഐ ലീഗ് മോഹന്‍ ബഗാനെ പരിശീലിപ്പിച്ചിട്ടുള്ള കിബു വികൂന അവരെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയിരുന്നു. ഇതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് കിബു വികൂനയെ പരിശീലനകനായി നിയമിച്ചത്. എന്നാല്‍ ആ നീക്കം വിജയിച്ചില്ല.