പരിശീലകരുടെ ശവപ്പറമ്പായി ബ്ലാസ്റ്റേഴ്‌സ്, വരുന്നത് 9ാം പരിശീലകന്‍

ബ്ലാസ്റ്റേഴ്‌സിലന്റെ പരിശീലക സ്ഥാനത്ത് നിന്നും ഡച്ച് പരിശീലകന്‍ എല്‍കോ ഷട്ടോരി പുറത്താകുന്നതോടെ പരിശീലകര്‍ വാഴാത്ത ടീം എന്ന ചീത്തപ്പേരാകും ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുക. ഐഎസ്എല്‍ ആറ് സീസണുകള്‍ മാത്രം പിന്നിടവെ ഒന്‍പത് പരിശീലകരെയാണ് ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം പരീക്ഷിച്ചത്.

ഇംഗ്ലീഷ് പരിശീലകന്‍ സ്റ്റീവ് കോപ്പലൊഴികെ മറ്റാര്‍ക്കും ബ്ലാസ്റ്റേഴ്‌സ് പരിശീലകനെന്ന നിലയില്‍ മികവ് തെളിയ്ക്കാനായിട്ടില്ല. 47.05 വിജയശതമാനമുളള കോപ്പല്‍ പരിശീലകനായപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ഏറ്റവും അവസാനം പുറത്തായ എല്‍കോ ഷറ്റോരിയാകട്ടെ വെറും 22 വിജയശതമാനവുമായാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചത്. കരക്കാരനാകുമെന്നു സൂചനയുള്ള സ്പാനിഷ് പരിശീലകന്‍ കിബു വിക്കൂന ബ്ലാസ്റ്റേഴ്‌സിന്റെ ഒമ്പതാമത്തെ പരിശീലകനാണ്.

എല്‍കോ ഷറ്റോരിയെ നിലനിര്‍ത്തണമെന്ന ആരാധക അഭ്യര്‍ഥന തള്ളിയാണു ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വിക്കൂനയെ കൊണ്ടുവരുന്നത്. കൊല്‍ക്കത്ത മോഹന്‍ ബഗാനെ ഐ ലീഗ് കിരീടത്തിലേക്കു നയിച്ചതു വിക്കൂനയായിരുന്നു. ലയനത്തോടെ എടികെയും മോഹന്‍ ബഗാനും ഒറ്റ ടീം ആകുന്നതോടെ കിബു വിക്കൂനയ്ക്കു ബഗാന്‍ പരിശീലകസ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. എടികെ മോഹന്‍ബഗാന്‍ ടീമിനെ അന്റോണിയോ ലോപ്പസ് ഹബാസ് പരിശീലിപ്പിക്കുമെന്നു മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് ബ്ലാസ്റ്റേഴ്‌സ് വിക്കൂനയെ സ്വന്തമാക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സിനെ ഓരോ വര്‍ഷവും പരിശീലിപ്പിച്ച പരിശീലകരുടെ കണക്കുകള്‍.

ഡേവിഡ് ജെയിംസ്

മത്സരങ്ങള്‍: 17

വിജയശതമാനം : 35.29

ലീഗ് സ്ഥാനം : 4

പ്ലേ ഓഫ് സ്ഥാനം : 2

2015

പീറ്റര്‍ ടെയ്‌ലര്‍

മത്സരങ്ങള്‍ : 6

വിജയശതമാനം : 16.7

ലീഗില്‍ അവസാനസ്ഥാനത്തു നില്‍ക്കേ പുറത്താക്കി

ടെറി ഫിലാന്‍

മത്സരങ്ങള്‍ : 7

വിജയശതമാനം : 28.57>

ലീഗ് സ്ഥാനം : 8

2016

സ്റ്റീവ് കോപ്പല്‍

മത്സരങ്ങള്‍ : 17

വിജയശതമാനം : 47.05

ലീഗ് സ്ഥാനം : 2

പ്ലേ ഓഫ് സ്ഥാനം : 2

2017

റെനെ മ്യൂലന്‍സ്റ്റീന്‍

മത്സരങ്ങള്‍ : 7

വിജയശതമാനം : 14.28

ലീഗില്‍ എട്ടാം സ്ഥാനത്തു നില്‍ക്കേ പുറത്താക്കി

ഡേവിഡ് ജെയിംസ്

മത്സരങ്ങള്‍ : 11

വിജയശതമാനം : 45.5

ലീഗ് സ്ഥാനം :6

2018-19

ന്മഡേവിഡ് ജെയിംസ്

മത്സരങ്ങള്‍ : 12

വിജയശതമാനം : 16.7

ലീഗില്‍ എട്ടാം സ്ഥാനത്തു നില്‍ക്കേ പുറത്താക്കി

നെലോ വിന്‍ഗാഡ

മത്സരങ്ങള്‍ : 7

വിജയശതമാനം : 14.28

ലീഗ് സ്ഥാനം : 9

2019-20

എല്‍കോ ഷറ്റോരി

മത്സരങ്ങള്‍ : 18

വിജയശതമാനം : 22.22

ലീഗ് സ്ഥാനം : 7

You Might Also Like