സൂപ്പര്‍ താരം കളിയ്ക്കും, ബ്ലാസ്റ്റേഴ്‌സ് ടീം ഇങ്ങനെ
ഐഎസ്എല്ലില്‍ രണ്ടാം പോരിനൊരുങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ അര്‍ജന്റീനന്‍ താരം ഫക്കുണ്ടോ പെരേര ആദ്യ ഇലവനില്‍ ഇത്തവണ ഇറങ്ങും. മധ്യനിര താര വിസന്റെ ഗോമസിനോ, സെര്‍ജിയോ സിഡോഞ്ചയ്‌ക്കോ പകരക്കാരനായിട്ടാകും ഫക്കുണ്ടോ ആദ്യ ഇലവനില്‍ ഇടംപിടയ്ക്കുക.
ആല്‍ബിനോ ഗോമസ് തന്നെയായിരിക്കും ഈ മത്സരത്തിലും ബ്ലാസ്റ്റഴ്‌സിന്റെ ഗോള്‍ വല കാക്കുക. പ്രതിരോധ നിരയില്‍ ബക്കരി കോനെയും ജെസലും കോസ്റ്റ നമോയിനേസുവിനേയും ആകും ബ്ലാസ്‌റ്റേഴ്‌സ് വിന്യസിക്കുക.
പ്രശാന്തും നോറും, സഹലും ആദ്യ ഇലവനില്‍ ഇടംപിടിയ്ക്കും. ഹൂപ്പര്‍ക്ക് പന്തെത്തിക്കാനുളള ചുമതല ഫക്കുണ്ടോയ്ക്ക് ആയിരിക്കും. 4231 ശൈലിയിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് കളിക്കുക. മറുഭാഗത്ത് 433 ശൈലിയിലായിരിക്കും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കളത്തിലിറങ്ങുക. ഇരുടീമുകളുടേയും സാധ്യത ഇലവന്‍ ഇങ്ങനെ…
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി
ആല്‍ബിനോ ഗോമസ് (ഗോള്‍കീപ്പര്‍), ബക്കാരി കോനെ, ജെസ്സല്‍ കാര്‍നെയ്‌റോ, കോസ്റ്റ നമോയിനേസു, പ്രശാന്ത് കെ., നോങ്ഡാംബ നോറേം, സഹല്‍ അബ്ദുള്‍ സമദ്, സെര്‍ജിയോ സിഡോഞ്ച, ഫക്കുണ്ടോ പെരേര, ഗാരി ഹൂപ്പര്‍.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
സുഭാഷിഷ് റോയ് ചൗധരി (ഗോള്‍കീപ്പര്‍), ഗുര്‍ജിന്ദര്‍ കുമാര്‍, അശുതോഷ് മേത്ത, ഡിലന്‍ ഫോക്‌സ്, ബെഞ്ചമിന്‍ ലാംബോട്ട്, ഖാസ്സ കാമര, ലാല്‍റെംപുവിയ ഫനായി, ലാലെങ്മാവിയ, ഖുമാന്തെം നിന്തോയിംഗബാ, ലൂയിസ് മച്ചാഡോ.