കേരള ബ്ലാസ്റ്റേഴ്‌സും അൽ നസ്‌റും നേർക്കുനേർ, ആരാധകരെ ഒരുങ്ങിക്കൊള്ളുക

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച ആരാധകക്കൂട്ടമുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇപ്പോൾ ആരാധകരുടെ കരുത്ത് ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനുള്ള വലിയൊരു അവസരം അവർക്കു വന്നിട്ടുണ്ട്. ഡീപോർട്ടസ് ആൻഡ് ഫിനാൻസസ് എന്ന സ്പോർട്ട്സ് മാനേജ്‌മെന്റ് കമ്പനി സംഘടിപ്പിക്കുന്ന 2024ലെ ട്വിറ്റർ ലോകകപ്പിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സും തിരഞ്ഞെടുക്കപ്പെട്ടതിലൂടെയാണ് കരുത്ത് പ്രദർശിപ്പിക്കാൻ അവസരമുള്ളത്.

ട്വിറ്ററിൽ ഓരോ ടീമിന്റെയും ആരാധകർക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് ഈ ലോകകപ്പ് നടത്തുന്നത്. വിവിധ കായിക ഇനങ്ങളിൽ മികച്ച ആരാധകപിന്തുണയുള്ള ടീമുകളെ ഗ്രൂപ്പുകളായി തിരിച്ചാണ് ഇത് നടത്തുന്നത്. രണ്ടു ടീമുകളുടെ മത്സരമെന്നത് ഈ പേജിലൂടെയുള്ള വോട്ടെടുപ്പ് ആയിരിക്കും. ഏറ്റവുമധികം വോട്ടുകൾ നേടുന്ന ടീമുകൾ മത്സരം വിജയിക്കും.

ഗ്രൂപ്പ് ഘട്ടത്തിൽ റൊണാൾഡോയുടെ അൽ നസ്ർ, പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി എന്നിവരെല്ലാം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൂപ്പിലാണുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം മാർച്ച് 27 നാളെയാണ് നടക്കുന്നത്. ആരാധകർക്ക് ഡീപോർട്ടസ് ആൻഡ് ഫിനാൻസസ് എന്ന ട്വിറ്റർ പേജിൽ കയറി വോട്ടു ചെയ്‌ത്‌ അൽ നസ്‌റിനെ കീഴടക്കാൻ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സഹായിക്കാം.

ഒരു സോഷ്യൽ മീഡിയ പോരാട്ടം മാത്രമാണിതെങ്കിലും ഇത് കരുത്ത് കാണിക്കാനുള്ള വലിയൊരു അവസരം കൂടിയാണ്. ഈ ടൂർണമെന്റിൽ ഒന്നാം സ്ഥാനത്തു വന്നാൽ ലോകത്തിനു മുന്നിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. നാളെ റൊണാൾഡോയുടെ അൽ നസ്‌റിനെ തന്നെ കീഴടക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞാൽ അതുതന്നെ വലിയൊരു നേട്ടമായിരിക്കും.

You Might Also Like