തുര്‍ക്കിഷ് കരുത്തരേയും അട്ടിമറിച്ചു, ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍
ലോക്ഡൗണ്‍ കാരണം വീട്ടിലിരിക്കുന്ന ആരാധകര്‍ക്കായി സംഘടിപ്പിക്കുന്ന ട്വിറ്റര്‍ വോട്ടിംഗ് പോരില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഫുട്‌ബോള്‍ ക്ലബുകളുടെ ആരാധകര്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തുര്‍ക്കിഷ് ക്ലബായ ഗലറ്റസെയെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തകര്‍ത്തത്.
സാന്‍ ബാസ് മീഡിയ എന്ന ഒരു റിസേര്‍ച് ടീം ആണ് ഈ വോട്ടിങ് നടത്തുന്നത്. 53 ശതമാനം വോട്ടു നേടിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് തുര്‍ക്കിഷ് ടീമിനെ തോല്‍പിച്ചത്.
രണ്ടേ കാല്‍ ലക്ഷത്തോളം പേര്‍ വോട്ട് ചെയ്ത വാശിയേറിയ പോരിനൊടുവിലാണ് തുര്‍ക്കിഷ് ക്ലബിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ വിജയം. ഗലറ്റസെ 47 ശതമാനം വോട്ടുകളാണ് നേടിയത്.
ഇനി സെമി ഫൈനല്‍ പോരാട്ടമാണ് നടക്കേണ്ടത്. ഇതില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ ആരാകും എന്ന് തീരുമാനം ആയിട്ടില്ല. മൂന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ ക്ലബായ പെര്‍സിബ് ബാംദുങിനെ കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചിരുന്നു.