സ്‌പെയിനില്‍ നിന്ന് 3 പേര്‍, 1 വീതം ഇറാനില്‍ നിന്നും കൊളംമ്പിയയില്‍ നിന്നും, ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരാന്‍ സാധ്യതയുളള താരങ്ങള്‍
ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്ന് ഒരാഴ്ച്ച പിന്നിടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിലെ വിദേശ താരങ്ങളെ സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി സര്‍വത്ര രഹസ്യത്മകമായിട്ടിണ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് ഇത്തവണ വിദേശ താരങ്ങളുടെ സൈനിംഗ് സംബന്ധിച്ചുളള തീരുമാനങ്ങളെടുക്കുന്നത്.
ബ്ലാസ്റ്റേഴ്‌സില്‍ ചുമതലയേറ്റ പുതിയ സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. അത് കൊണ്ട് തന്നെ ആരെല്ലാമാണ് വിദേശ സൈനിംഗ് എന്ന കാര്യത്തിലും ബ്ലാസ്‌റ്റേഴ്‌സ് സക്വാഡ് എങ്ങനെയായിരിക്കും എന്ന കാര്യത്തിലും ബ്ലാസ്‌റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങള്‍ക്ക് പോലും കാര്യമായ വിവരങ്ങളൊന്നുമില്ല.
നിലവില്‍ പുറത്തുവരുന്ന സൂചനകള്‍ അനുസരിച്ച് അഞ്ച് വിദേശ താരങ്ങളുടെ പേരാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ സ്‌പെയിനില്‍ നിന്നും ഒരു താരം ഇറാനില്‍ നിന്നും മറ്റൊരാള്‍ കൊളംമ്പിയയില്‍ നിന്നുമാണ്.
സ്‌പെയിനില്‍ വിക്ടര്‍ മോങ്കില്‍, ഫ്രാന്‍ ഗോണ്‍സാലസ്, ജൊസബെ ബെറ്റിയ എന്നിവരുടെ പേരാണ് കേള്‍ക്കുന്നത്. ഇതില്‍ മോങ്കില്‍ കഴിഞ്ഞ സീസണില്‍ എടികെയ്ക്കായി കളിച്ച താരമാണ്. എടികെയെ ഐഎസ്എല്‍ കിരീട വിജയത്തിലെത്തിച്ചതില്‍ മോങ്കിലിന് സുപ്രധാന പങ്കാണ് ഉളളത്. ജൊസബെ ബെറ്റിയയും ഫ്രാങ്ക് ഗോണ്‍സാലസും കഴിഞ്ഞ സീസണില്‍ ഐലീഗില്‍ ഇന്ത്യന്‍ ക്ലബ് മോഹന്‍ ബഗാനായാണ് കളിച്ചത്. മോഹന്‍ ബഗാനെ പരിശീലിപ്പിച്ചിരുന്ന നിലവിലെ ബ്ലാസ്റ്റേഴ്‌സ് കോച്ച് കിബു വികൂനയുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ഇരുവരു.
ഇറാന്‍ താരം ഒമിത് സിംഗ് ഈ സീസണില്‍ ഈസ്റ്റ് ബംഗാളുകമായി കരാര്‍ ഒപ്പിട്ട താരമാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഏഷ്യന്‍ ക്വാട്ടയിലേക്കാണ് ഇന്ത്യന്‍ വംശജനായ ഒമിത് വരുന്നത്. എന്നാല്‍ ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം നടക്കാതെ പോയതോടെയാണ് ഒമിത് സിംഗ് ബ്ലാസ്‌റ്റേഴ്‌സുമായി ചര്‍ച്ച നടത്തുന്നത്. കൊളംമ്പിയന്‍ പ്രതിരോധ താരം ഒസാള്‍ഡോ ഹെന്റിക്വന്‍സുമായി ബ്ലാസ്‌റ്റേഴ്‌സ് ഏതാണ്ട് കരാറിന് തൊട്ടടുത്താണ്. ഇനി താരവുമായി മെഡിക്കല്‍ മാത്രമാണ് അവശേഷിക്കുന്നത്.
ഇവരെ കൂടാതെ ബ്രസീല്‍ താരം മാര്‍സെലീന്യോയും ക്രെയേഷ്യന്‍ താരം സൊവാസിച്ചും ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ എത്തിയാല്‍ അത്ഭുതപ്പെടാനില്ല. ഈ താരങ്ങളല്ലാതെ മറ്റ് അത്ഭുതങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് കാത്തുവെച്ചിട്ടുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് ആരാധകര്‍.