സൗത്ത് അമേരിക്കന്‍ താരവും ഡച്ച് ലീഗ് താരവും ബ്ലാസ്റ്റേഴ്‌സിലേക്ക്, സന്തോഷ വാര്‍ത്ത

Image 3
FootballISL

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ സന്തോഷത്തില്‍ ആറാടിക്കുന്ന ഒരു വാര്‍ത്ത പുറത്ത്. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്ന രണ്ട് വിദേശതാരങ്ങളെ കുറിച്ച് സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാമോയാണ് ഇക്കാര്യം പുറത്ത് വിടുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിംഗ് സൗത്ത് ആമേരിക്കയില്‍ നിന്നാകുമെന്ന് പറയുന്ന മാര്‍ക്കസ് ഡച്ച് ലീഗില്‍ കളിക്കുന്ന ഒരു ടോപ് ഡിവിഷന്‍ താരവും ബ്ലാസ്റ്റേഴ്‌സിന്റെ റഡാറിലുണ്ടെന്ന് വെളിപ്പെടുത്തുന്നു. ഇവരുടെ മെഡിക്കല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും നടന്നുകൊണ്ടിരിക്കുകയാണെന്നും മെര്‍ഗുളാനോ സൂചിപ്പിക്കുന്നു.

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷം നല്‍കുന്നതാണ് മെര്‍ഗുളാനോ നല്‍കുന്ന സൂചനകള്‍. ഇതുവരെ വിദേശ സൈനിംഗിനെ കുറിച്ച് കാര്യമായ വിവരമൊന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ലഭിച്ചിരുന്നില്ല. അതിന് അറുതിയായിരിക്കുകയാണ് മെര്‍ഗുളാനോയുടെ ഈ ട്വീറ്റ്.

നേരത്തെ മൂന്ന് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. മതാജ് പോപ്ലാനിക്കും ഓഗ്‌ബെചെയും സിഡോച്ചയുമാണ് ആ താരങ്ങള്‍. എന്നാല്‍ പിന്നീട് പ്രതിഫലം കുറക്കാന്‍ ഇവരോട് ആവശ്യപ്പെട്ടതോടെ ഈ താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമോയെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.

അതെസമയം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ പ്രഖ്യാപനം തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയ ജെസലുമായി മൂന്ന് വര്‍ഷത്തേക്ക് കൂടി കരാര്‍ ഒപ്പിട്ടതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പ്രഖ്യാപനം.