ബ്ലാസ്റ്റേഴ്‌സിലെത്തുന്നത് ഈ ബ്രസീലിയന്‍ താരം? സൂചനകളിങ്ങനെ

കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു സൗത്ത് അമേരിക്കന്‍ താരത്തെ സ്വന്തമാക്കാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്‌സ് മെര്‍ഗുളാനോ വെളിപ്പെടുത്തിയത്. മെഡിക്കല്‍ നടപടികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ ആരാണ് ആ സൗത്ത് അമേരിക്കന്‍ താരമെന്ന അന്വേഷണത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. നേരത്തെ കേരള ബ്ലാസ്‌റ്റേഴ്‌സും ബ്രസീലിയന്‍ താരം റൊമയു റൊമായോയുമായി ചര്‍ച്ചകള്‍ നടന്നിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. റൊമയുവാണോ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്ന സൗത്ത് അമേരിക്കന്‍ താരമെന്ന അന്വേഷണത്തിലാണ് ഫുട്‌ബോള്‍ ലോകം.

മാള്‍ട്ട പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സിറേന്‍സ് എഫ്സിയുടെ മിഡ്ഫീല്‍ഡറാണ് റൊമായോ. കേരള ബ്ലാസ്റ്റേഴ്സുമായി തന്റെ ഏജന്റ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് റൊമായോ തന്നെയാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം താരം കേരള ബ്ലാസ്റ്റേഴ്സിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്തതോടെയാണ് റൊമായോയിലേക്ക് ബ്ലാസ്റ്റേഴ്സ് ആരാധകരുട ശ്രദ്ധ എത്തിയത്.

നിലവില്‍ ഒരു കോടി 42 ലക്ഷം രൂപ മൂല്യം കണക്കാക്കപ്പെടുന്ന താരമാണ് ഈ 30കാരന്‍. അതായത് ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരം ഓഗ്ബെചെയ്ത്ത് മുടക്കുന്ന തുകയ്ക്ക് അടുത്തെങ്കിലും ഈ താരത്തെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്സ് മുടക്കേണ്ടി വരും. ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റൊരു ഐഎസ്എല്‍ ക്ലബ് ചെന്നൈയിന്‍ എഫ്സിയും റൊമായോയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

നിലവില്‍ സിറേന്‍സിനായി 16 മത്സരങ്ങളാണ് ഈ ബ്രസീല്‍ താരം കളിച്ചിട്ടുളളത്. ഗോളുകളൊന്നും നേടാനായില്ലെങ്കിലും നാല് അസിസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.

You Might Also Like