; )
കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട് എടികെ മോഹന്‍ ബഗാനിലേക്ക് ചേക്കേറിയതിന് വിശദീരണവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍. പണം മോഹിച്ചല്ല താന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടതെന്ന് പറയുന്ന ജിങ്കന്‍ ക്ലബ് വിടാന്‍ മനസ്സ് തന്നോട് മന്ത്രിച്ചതിനാലാണ് അങ്ങനെയാരു തീരുമാനം എടുത്തതെന്നും കാട്ടിചേര്‍ത്തു.
‘എന്റെ എട്ട വര്‍ഷത്തെ പ്രെഫഷണല്‍ ഫുട്‌ബോള്‍ കരിയറില്‍ എല്ലാ തീരുമാനങ്ങളും ഞാനെന്റെ ഹൃദയത്തില്‍ നിന്നാണെടുത്ത.് കഴിഞ്ഞ കാലത്തും ചിലര്‍ക്ക് എന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാനായിട്ടില്ല. എന്നാലും ഞാനെപ്പോഴും സന്തോഷവാനാണ്. നിരവധി തവണ ആലോചിച്ച ശേഷമാണ് എടികെ മോഹന്‍ ബഗാനില്‍ ചേരാന്‍ ഞാന്‍ തീരുമാനിച്ചത്’ ജിങ്കന്‍ പറഞ്ഞു.
‘ഞങ്ങള്‍ പരസ്പരം യോചിച്ചെടുത്ത തീരുമാനമായിരുന്നു പിരിയല്‍. പണത്തിന് വേണ്ടിയായിരുന്നു ഞാന്‍ ബ്ലാസ്റ്റേഴ്‌സിനെ ഒഴിവാക്കുന്നതെങ്കില്‍ അത് മുന്നേ ആകാമായിരുന്നു. കാരണം ഇതിലും മികച്ച ഓഫറുകള്‍ നേരത്തേയും എന്നെ തേടിയെത്തിയിട്ടുണ്ട്’ ജിങ്കന്‍ കൂട്ടിചേര്‍ത്തു.
ബ്ലാസ്റ്റേഴ്‌സ് എല്ലാക്കാലത്തും തന്റെ ജീവിതത്തിന്റെ ഭാ?ഗമായിരിക്കുമെന്ന് പറഞ്ഞ താരം ആര്‍ക്കും അതിനെ എടുത്തുമാറ്റാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. ടബ്ലാസ്റ്റേഴ്‌സില്‍ ഞാന്‍, ക്ലബിനേയും ആരാധകരേയും ഏറെ സ്‌നേഹിച്ചിരുന്നു, ക്ലബിനായി കഴിവിന്റെ പരമാവധി ഞാന്‍ നല്‍കിയിട്ടുണ്ട്, പരുക്കുകള്‍ വകവയ്ക്കാതെ കളിച്ചിട്ടുണ്ട്’ ജിങ്കന്‍ പറഞ്ഞു.
അതെസമയം പുതിയ ക്ലബ് എടികെ മോഹന്‍ ബഗാനെ പ്രശംസകൊണ്ട് മൂടാനും ജിങ്കന്‍ മറന്നില്ല. എടികെ മോഹന്‍ ബഗാന്റെ ദീര്‍ഘകാല പദ്ധതികള്‍ വളരെ മികച്ചതായി തനിക്ക് തോന്നിയതായും ഇതേക്കുറിച്ച് കേട്ടപ്പോള്‍ തന്നെ അതിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ചതായും ജിങ്കന്‍ പറഞ്ഞു. ക്ലബിനായി മനസ്സും ശരീരവും താന്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും എടികെയുടെ വിജയത്തിനായി ഏതറ്റം വരെ പോകുമെന്നും ജിങ്കന്‍ കൂട്ടിചേര്‍ത്തു.