സ്പാനിഷ് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ബ്ലാസ്റ്റേഴ്‌സിലേക്കോ? സത്യമിതാണ്

Image 3
FootballISL

കഴിഞ്ഞ ദിവസമാണ് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മനു മോലിനയുമായി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. പ്രമുഖ സ്പാനിഷ് ഫുട്‌ബോള്‍ മാധ്യമമായ ഫുട്‌ബോള്‍ എസ്പാനെയെ ഉദ്ദരിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റിനോട് അടുത്ത് നില്‍ക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലെ ചില ഓണ്‍ലൈന്‍ പേജുകള്‍ റൂമറുകള്‍ പടച്ച് വിട്ടത്.

മോനിലയ്ക്ക് പിന്നില്‍ മൂന്നോളം ക്ലബുകള്‍ ഉണ്ടെന്നും സ്പാനിഷ് പരിശീലകന്‍ കിബു വികൂനയ്ക്ക് കീഴില്‍ മോനില കളിക്കാന്‍ സാദ്യതയുണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇതിന്റെ യാഥാര്‍ത്യം അറിയുമ്പോഴാണ് എത്രമാത്രം അവാസ്തവമാണ് ഈ വാര്‍ത്തയ്ക്ക് പിന്നിലുളളത് എന്ന് വ്യക്തമാകുന്നത്. ഫുട്‌ബോള്‍ എസ്പാനെയുടെ പേര് ദുരുപയോഗിച്ച് ആരൊ ഉണ്ടാക്കിയ വ്യാജ ട്വിറ്റര്‍ പേജില്‍ നിന്നാണ് ഈ റൂമര്‍ ഉടലെടുത്തിരിക്കുന്നത്.

ഇതാണ് മനു മോലിന ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ച നടത്തുന്നു എന്ന പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നതിന് പിന്നിലെ യാഥാര്‍ത്യം. ഇതിന് സത്യത്തോട് അടുത്ത നില്‍ക്കുന്ന യാതൊന്നും തന്നെ ഇല്ല.

മുന്‍ എസ്പാനിയോള്‍ താരമായ മനു മോലിന വലന്‍സിയ ബി ടീമില്‍ കളിച്ചിട്ടുളള താരമാണ്. നിലവില്‍ സ്പാനിഷ് ക്ലബായ ലിനേന്‍സിന് വേണ്ടിയാണ് ഈ 28കാരന്‍ കളിക്കുന്നത്.