വലിയ പ്രഖ്യാപനം, ബ്ലാസ്റ്റേഴ്‌സിനെ വെല്ലുവിളിച്ച് ഒഡീഷ എഫ്‌സി

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഈ ആഴ്ചത്തെ ബ്ലാസ്റ്റേഴ്‌സിന്റെ സൈനിംഗിലേക്ക് ഉറ്റുനോക്കിയിരിക്കുകയാണല്ലോ. ഇതാദ്യമായി പുതിയ സീസണില്‍ ഒരു വിദേശ താരത്തെിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചതാണ് ആരാധകരെ ആവേശത്തിന്റെ കൊടുമുടി കേറ്റിയിരിക്കുന്നത്.

ഏത് താരമാരാണെന്ന അറിയാനുളള കാത്തിരിപ്പിലാണ് ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ട ആരാധക ഗ്രൂപ്പുകളിലെല്ലാം ഇതുസംബന്ധിച്ച് ചൂടുളള ചര്‍ച്ചകളാണ് നടക്കുന്നത്.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരത്തിന്റെ പ്രഖ്യാപനത്തെ മറികടക്കും വിധം വലിയൊരു സൈനിംഗ് ബുധനാഴ്ച്ച നടത്തുമെന്നാണ് മറ്റൊരു ഐഎസ്എല്‍ ക്ലബായ ഒഡീഷ എഫ്‌സി സൂചിപ്പിക്കുന്നത്. ഒരു ബ്രസീല്‍ താരത്തിന്റെ പ്രഖ്യാപനമായിരിക്കും അതെന്നുമുളള സൂചനയും ഒഡീഷ എഫ്‌സി പുറത്ത് വിടുന്നുണ്ട്.

ബുധനാഴ്ച്ചത്തെ പ്രഖ്യാപനത്തെ ഒരു ‘അനൗണ്‍സ്‌മെന്റ് റേസ്’ ആയാണ് ഒഡീഷ വിലയിരുത്തുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സിനോട് ഇക്കാര്യം സൂചിപ്പിച്ച് ഒഡീഷ എഫ്‌സി ഒഫീഷ്യല്‍ ട്വിറ്ററില്‍ ഒരു പോസ്റ്റും ഷെയര്‍ ചെയ്തിട്ടുണ്ട.

അതെസമയം ബുധനാഴ്ച്ച ആരാധകര്‍ക്ക് സന്തോഷ കരമായ പ്രഖ്യാപനമുണ്ടാകുമെന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏതായും മണിക്കൂറുകളുടെ ഇടവേളകളില്‍ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

You Might Also Like