ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ സൈനിംഗ്, കൈയ്യടിച്ച് ഷറ്റോരി

മിസോറാം താരം പൂട്ടിയയെ കേരള ബ്ലാസ്റ്റേഴ്‌സ് സന്വന്തമാക്കിയത് മികച്ച നീക്കമാണെന്ന് പ്രശംസിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പഴയ പരിശീലകന്‍ ഏല്‍ക്കോ ഷറ്റോരി. ട്വിറ്ററിലൂടെയാണ് പൂട്ടിയയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് ഷറ്റോരി അഭിനന്ദിച്ചത്. പൂട്ടിയയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നേരത്തെ ഷറ്റോരി പരിശീലിപ്പിച്ചിട്ടുണ്ട്.

‘അതൊരു മികച്ച സൈനിംഗ് ആയിരുന്നു എന്നാണ്’ പൂട്ടിയയെ കുറിച്ചുളള ഒരാളുടെ ട്വീറ്റ് പങ്കുവെച്ച് ഷറ്റോരി കുറിച്ചത്. 2018-19 സീസണില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ പൂട്ടിയയായിരുന്നെന്നാണ ഷറ്റോരി പങ്കുവെച്ച ട്വീറ്റില്‍ ശുഭാമേ ബിശ്വാസ് എന്നൊരാള്‍ പറയു്‌നത്. സഹലിന്റെ നിഴലില്‍ പൂട്ടിയ മറഞ്ഞ് പോകുകയായിരുന്നെന്ന് പറയുന്ന ബിശ്വാസ് സെന്റര്‍ മിഡ്ഫീല്‍ഡറായും സെന്റര്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി, വിഗുകളിലും എല്ലാം പൂട്ടിയ തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ടെന്നും പറയുന്നു.

രണ്ട് വര്‍ഷത്തേക്കാണ് പൂട്ടിയയുമായുളള കരാറില്‍ ബ്ലാസ്റ്റേഴ്‌സ് ഒപ്പ് വെച്ചിരിക്കുന്നത. ഒരേ സമയം സെന്റര്‍ മിഡ്ഫീല്‍ഡിലും വിങ്സിലും പ്രാഗല്‍ഭ്യം തെളിയിച്ച താരമെന്ന നിലയില്‍ കുറഞ്ഞ കാലത്തിനുളളില്‍ തന്നെ ഫുട്‌ബോള്‍ ലോകത്തിന്റെ മതിപ്പ് പിടിച്ച് പറ്റിയ താരം കൂടിയാണ പൂട്ടിയ.

‘എക്‌സ്ട്രാ ഒഡിനറി ടാലന്റ്’ എന്നാണ് പൂട്ടിയയുടെ കളി കണ്ട മുന്‍ ഇംഗ്ലീഷ് താരവും പ്രശസ്ത കമന്റേറ്ററുമായ പോള്‍ മേസ്ഫീല്‍ഡ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സാഹചര്യത്തോടൊത്തുളള പൊരുത്തപ്പെടലും സ്ഫോടനാല്‍മകമായ വേഗതയും കാരണം പ്യൂട്ടിയ ബ്ലാസ്റ്റേഴ്‌സിന് മുതല്‍ക്കൂട്ടാകും. മിഡ്ഫീല്‍ഡില്‍ വിശ്വസിച്ച് ചുമതല ഏല്‍പ്പിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്ലഹേം വെങ്ത്ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്ബോള്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്‌കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച ലാല്‍തങ്ക അതേ വര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി. 2017-18 ഐ ലീഗ് സീസണില്‍ ഐസ്വാള്‍ എഫ്സിക്ക് വേണ്ടി മല്‍സരിക്കാന്‍ കൈമാറുന്നതിനു മുന്‍പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി നാല് മല്‍സരങ്ങളിലാണ് കളിച്ചത്.

കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി ലാല്‍തങ്ക കളത്തിലിറങ്ങിയത് മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍ കളിക്കുകയും രണ്ട് അസിസ്റ്റുകള്‍ പുറത്തെടുക്കകയും ചെയ്ത അദ്ദേഹത്തിന്റെ വൈവിധ്യപൂര്‍ണമായ കഴിവുകള്‍ കളിക്കളത്തില്‍ പ്രകടമായിരുന്നു.

You Might Also Like