; )
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഏഴാം സീസണിനായി, 25കാരനായ ഓസ്ട്രേലിയന്‍ മുന്നേറ്റതാരം ജോര്‍ദാന്‍ മുറെയുമായി കരാര്‍ ഒപ്പിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് ആവേശപൂര്‍വം പ്രഖ്യാപിച്ചു. ഓസ്ട്രേലിയയിലെ വോലോന്‍ങ്കോങില്‍ ജനിച്ച യുവസ്ട്രൈക്കര്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അവസാന വിദേശതാര സൈനിങാണ്.
ലീഗിലെ പുതിയ വിദേശതാര നയത്തിന്റെ ഭാഗമായാണ് ഏഷ്യന്‍ വംശജനായ താരം ടീമിന്റെ ഭാഗമാവുന്നത്. നാഷണല്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കുന്ന വോലോന്‍ങ്കോങ് വോള്‍വ്സില്‍ ചേരുന്നതിന് മുമ്പ്, ബുള്ളി എഫ്.സിയിലൂടെയാണ് ന്യൂ സൗത്ത് വെയില്‍സില്‍ നിന്നുള്ള യുവതാരം തന്റെ കരിയര്‍ തുടങ്ങിയത്.
Locked and loaded ????⚽
The ???? is complete with the arrival of #TheSniper, @jordanmurray28 ????
We are ready now! ????#YennumYellow #SwagathamJordan pic.twitter.com/LteQbn8M5P
— K e r a l a B l a s t e r s F C (@KeralaBlasters) October 24, 2020
സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും മുമ്പ് ക്ലബ്ബിന്റെ യുവസന്നാഹത്തിന്റെ ഭാഗമായിരുന്നു. ഗോളുകള്‍ക്കായുള്ള കുശാഗ്രദൃഷ്ടിയിലും ഫിനിഷിങ് പാടവവും കൊണ്ട് ശ്രദ്ധേയനായ ജോര്‍ദാന്‍ 2014-15 സീസണില്‍ സീനിയര്‍ ടീമിനൊപ്പം ചേരുകയും 38 മത്സരങ്ങളില്‍ നിന്ന് പത്തുതവണ വലലക്ഷ്യം കാണുകയും ചെയ്തു.
മിന്നും സ്ട്രൈക്കര്‍ പിന്നീട് സിഡ്നിയിലെത്തി എപിഐഎ ലെയ്ഷാര്‍റ്റില്‍ ചേര്‍ന്നു. ക്ലബിലെ തന്റെ രണ്ട് സീസണുകളില്‍ മികവുറ്റ പ്രകടനവുമായി ജൈത്രയാത്ര തുടര്‍ന്ന താരം, 64 മത്സരങ്ങളില്‍ നിന്ന് 43 ഗോളുകളും 2018ല്‍ ഗോള്‍ഡന്‍ ബൂട്ട് നേട്ടവും സ്വന്തമാക്കി.
ഗോളടി മികവിലെ സ്ഥിരത താരത്തെ എ ലീഗിലെത്തിച്ചു, സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്സാണ് യുവതാരത്തെ ടീമിലെത്തിച്ചത്. എ ലീഗ് ടീമിനൊപ്പം രണ്ടു വര്‍ഷം ചെലവഴിച്ചതിന് ശേഷമാണ് ജോര്‍ദാന്‍ മുറെ, ആക്രമണത്തിന് കൂടുതല്‍ കരുത്ത് നല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കൊപ്പം ചേരുന്നത്.