കപ്പൊന്നും ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല, ഈ ഫൈറ്റിംഗ് സ്പിരിറ്റ്, അത് പോരെ അളിയാ

ബെന്‍ മാത്യൂ

‘ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍..
ആരൊരാളെന്‍ മഞ്ഞപ്പടയെ തടയുവാന്‍..’

ഈ ഒരു ഫൈറ്റിംഗ് സ്പിരിറ്റ്.. അതേ നമ്മള്‍ ആഗ്രഹിച്ചിട്ടുള്ളു.. അല്ലാതെ കപ്പും കിരീടവും ഒന്നും ആഗ്രഹിച്ചിട്ടില്ല..

രണ്ടോ മൂന്നോ ഗോളിന്റെ ലീഡ് എടുത്താല്‍ പോലും ഏത് നിമിഷവും ഗോള്‍ വഴങ്ങി തോല്‍ക്കാവുന്ന ഒരു ടീം എന്ന, കഴിഞ്ഞ സീസണ്‍ വരെയുള്ള അവസ്ഥയില്‍ നിന്നും രണ്ട് ഗോള്‍ എതിര്‍ ടീം അടിച്ചാലും തിരിച്ചടിക്കാന്‍ കെല്‍പ്പുള്ള ഒരു ടീം എന്ന വിശ്വാസം ആരാധകരില്‍ ഉണ്ടാക്കിയ ഒരു ടീം എന്ന നിലയിലേക്കുള്ള മാറ്റം..

ഒഡിഷ എഫ് സിക്കെതിരെയുള്ള ജയത്തോടെ തോല്‍വി അറിയാതെ പത്ത് മത്സരങ്ങള്‍ ബ്ലാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.. ഹര്‍മന്‍ജ്യോത് ഖബ്രയുടെ നേതൃത്വത്തില്‍ ഉള്ള ഡിഫന്‍സ്, അഡ്രിയന്‍ ലൂണ നിയന്ത്രിക്കുന്ന മിഡ്ഫീല്‍ഡ്, അവിടെനിന്ന് ഉണ്ടാകുന്ന നീക്കങ്ങളില്‍ നിന്ന് എതിര്‍ ടീമിന്റെ ബോക്‌സില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്ന വാസ്‌കസിന്റെയും പെരേര ഡയസിന്റെയും ഫോര്‍വേഡ്..

നിലവില്‍ ഏറ്റവും അധികം ക്ളീന്‍ ചിറ്റുകളുമായി ഗോള്‍ഡന്‍ ഗ്ലൗ നേട്ടത്തിലേക്ക് നീങ്ങുന്ന, ഒരു വന്‍മതില്‍ പോലെ നിലകൊള്ളുന്ന ഗോള്‍ കീപ്പര്‍ പ്രക്ഷുബന്‍ ഗില്‍.. എല്ലാ ഡിപ്പാര്‍ട്‌മെന്റുകളും ഒരേപോലെ സിങ്ക് ആക്കി നിര്‍ത്തുന്ന, ഹെഡ് കോച്ച് ഇവാന്‍ വുകുമാനോവിച്..

മച്ചാനെ ഇത് പോരെ അളിയാ…

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like