ഗുഡ്‌ബൈ പറഞ്ഞ് മുത്തൂറ്റ്, പുതിയ സ്‌പോണ്‍സറെ തേടി ബ്ലാസ്‌റ്റേഴ്‌സ്
കേരള ബ്ലാസ്‌റ്റേഴ്‌സുമായുളള ആറ് വര്‍ഷത്തെ ബന്ധം ഉപേക്ഷിക്കാന്‍ മുത്തൂറ്റ് ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ സ്‌പോണ്‍സര്‍ഷിപ്പ് മുത്തൂറ്റ് ഏറ്റെടുത്തതാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധമുപേക്ഷിക്കാനുളള ഒരു കാരണമായി ചൂണ്ടികാണിക്കുന്നത്. ഐഎസ്എല്‍ തുടക്കം മുതലേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്‌പോണ്‍സര്‍മാരായിരുന്നു മുത്തൂറ്റ് ഗ്രൂപ്പ്.
https://www.facebook.com/IFTnewsmedia/posts/1938260079640463
അതെസമയം വലിയ ചില സ്‌പോണ്‍സര്‍മാരുമായി ബ്ലാസ്‌റ്റേഴ്‌സ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും സൂചനയുണ്ട്. ഇക്കാര്യത്തിലെ അന്തിമ തീരുമാനം ഈ മാസം അവസാനത്തോടെ തന്നെ അറിയാനാകും.
നിലവില്‍ ഐഎസ്എല്‍ ഏഴാം സീസണിനായി തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിനിടെയാണ് ടൈറ്റില്‍ സ്‌പോണ്‍സറെ ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമാകുന്നത്.