Breaking: ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരം മാറ്റിവെച്ചു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ്-മുംബൈ എഫ്‌സി മത്സരം മാറ്റിവെച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് മത്സരം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഐഎസ്എല്‍ അധികൃതര്‍ തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു.

ഐഎസ്എല്‍ അധികൃതര്‍ പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റ്

2022 ജനുവരി 16 ഞായറാഴ്ച വാസ്‌കോയിലെ തിലക് മൈതാന സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള 62-ാം നമ്പര്‍ മത്സരം മാറ്റിവെക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) തീരുമാനിച്ചു. മത്സരം പിന്നീടുള്ള തീയതിയില്‍ നടത്തുന്നത് പരിഗണിക്കും.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് മത്സരത്തിന് ആവശ്യമായ കളിക്കാരുടെ ലഭ്യത ഇല്ലെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് ലീഗിന്റെ മെഡിക്കല്‍ ടീമുമായി കൂടിയാലോചിച്ചാണ് മത്സരം മാറ്റിവെക്കാനുളള തീരുമാനം.

സ്‌ക്വാഡിലെ എല്ലാ കളിക്കാരുടെയും സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും മറ്റുള്ളവരുടെയും സുരക്ഷ നിരീക്ഷിക്കാനും ഉറപ്പാക്കാനും ലീഗ് മെഡിക്കല്‍ വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

You Might Also Like