പോളണ്ടിലും കിബുവിനെ വിടാതെ മഞ്ഞപ്പട! ബ്ലാസ്റ്റേഴ്‌സ് കോച്ചിന് അമ്പരപ്പിക്കുന്ന സര്‍പ്രൈസ്
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായ കിബു വികൂന ഇതിനോടകം തന്നെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ശക്തി വായിച്ച് മനസ്സിലാക്കിയിട്ടുണ്ടാകും. എന്നാല്‍ താന്‍ ഇപ്പോള്‍ താമസിക്കുന്ന യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ തന്നെ തേടി വരുമെന്ന് കിബു വികൂന കരുതികാണില്ല.
https://twitter.com/kbfc_manjappada/status/1300797277938659328
ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകകൂട്ടായിമയില്‍ ഒന്നായ മഞ്ഞപ്പട അംഗങ്ങളാണ് പോളണ്ടില്‍ പരിശീലകന്‍ കിബു വികൂനയെ തിരഞ്ഞ് കണ്ട് പിടിച്ചത്. മാത്രമല്ല മഞ്ഞപ്പടയുടെ ബാനറിന് കീഴില്‍ കിബുവിനേയും ഭാര്യയേയും എല്ലാം നിര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യിക്കാനും ആരാധകര്‍ മറന്നില്ല.
താരമേന്യേ മലയാളികള്‍ കുറവായ പോളണ്ടില്‍ ‘മഞ്ഞപ്പട’ കിബുവിന് ഇങ്ങനെയൊരു സര്‍പ്രൈസ് ഒരുക്കുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍ വിചാരിച്ച് കാണില്ല. നേരത്തെ മോഹന്‍ ബഗാന്റെ പരിശീലകനായിരുന്നപ്പോള്‍ അവരുടെ ഫാന്‍സിന്റെ പിന്തുണയെ വികൂന അത്ഭുതത്തോടെ യൂറോപ്പിലെ പല ടിവി ചാനലുകളിലും വിവരിച്ചിരുന്നു.
https://www.instagram.com/p/CEmLpEZARJr/
അതിന്റെ പതിന്മടങ്ങാകും കിബുവിന് ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരില്‍ നിന്ന് ലഭിക്കുന്ന എന്നതിന്റെ ആദ്യ സൂചനയായി മാറി പോളണ്ടില്‍ മഞ്ഞപ്പട കിബുവിന് ഒരുക്കിയ സര്‍പ്രൈസ് കൂടിക്കാഴ്ച്ച.
നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിച്ചിരുന്ന ഇയാന്‍ ഹ്യൂമിനെ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ക്യാനഡയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പൊതിയുന്ന വീഡിയോ ഏറെ വൈറലായിരുന്നു. ആഗോള മലയാളികളുടെ ബ്ലാസ്‌റ്റേഴ്‌സിനോടുളള സ്‌നേഹം വിദേശ താരങ്ങളെ പലപ്പോഴും അമ്പരപ്പിക്കാറുണ്ട്.