ജെസലിനെ തള്ളി ബ്ലാസ്‌റ്റേഴ്‌സ് ‘എസ്ഡി’, ആ താരത്തെ ടീമിലെടുക്കില്ല

Image 3
FootballISL

കഴിഞ്ഞ സീസണില്‍ ഗോവയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമായിരുന്നു ജെസ്സെല്‍. ഒരു സീസണ്‍ കൊണ്ട് തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാന്‍ ജെസ്സെലിനായി. ഇതോടെ മൂന്നിരട്ടി വേതനം നല്‍കി ജെസലിനെ ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ നില നിര്‍ത്തുകയും ചെയ്തു.

ബ്ലാസ്‌റ്റേഴ്‌സിലേക്ക് ജെസല്‍ ഇതോടെ മറ്റൊരു താരത്തെ കൂടി നിര്‍ദേശിച്ചിരുന്നു. തന്റെ ഉറ്റകൂട്ടുകാരനും ഡെമ്പോയുടെ ഒരു മധ്യനിര താരവുമായ കൃതികേഷ് ഗഡേകറെയാണ് ജസല്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് നിര്‍ദേശിച്ചത്. കൃതികേഷ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത് ക്ലബിന് മുതല്‍കൂട്ടാകുമെന്നും അദ്ദേഹം വിലയിരുത്തി.

22കാരനായ കൃതികേഷ് ഗോവന്‍ പ്രോ ലീഗില്‍ ഈ സീസണ്‍ ഗംഭീര പ്രകടനമാണ് നടത്തിയിരുന്നത്. ഡെമ്പോയെ ലീഗില്‍ രണ്ടാമത് എത്തിക്കുന്നതില്‍ പ്രധാന പങ്ക് കൃതികേഷിനുണ്ട്. മുമ്പ് ഗോവന്‍ ക്ലബായ ബര്‍ദേസിലും താരം കളിച്ചിട്ടുണ്ട്.

ഇതോടെ കൃതികേഷിനെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്ക് പരിഗണിക്കുകയും ചെയ്തിരുന്നു. ഏതാണ്ട് ബ്ലാസ്റ്റേഴ്‌സുമായി കൃതികേഷിന്റെ കരാറും ഏതാണ്ട് ഉറപ്പായിരുന്നു. എന്നാല്‍ നിലവില്‍ കൃതികേഷ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുകയില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ക്ലബിന് മധ്യനിരയില്‍ നിലവില്‍ മികച്ച താരങ്ങളുണ്ടെന്നാണ് സ്‌പോട്‌സ് ഡയറക്ടറുടെ വിലയിരുത്തുന്നത്. ഇനി മധ്യനിരയിലേക്ക് വേറെ താരങ്ങളെ വേണ്ടെന്നും ബ്ലാസ്‌റ്റേഴ്‌സ് നിലപാടെടുത്തു.

ഇതോടെ കൃതികേഷ് ഈ സീസണിലും ഡെംപോയ്ക്കായി ഗോവ പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്ന് ഉറപ്പായി. ഡെമ്പോ ഗോവയെ ലീഗില്‍ രണ്ടാമത് എത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.