ബ്ലാസ്റ്റേഴ്‌സിന്റെ സൈനിംഗ്. സൂചനകള്‍ പുറത്ത്

Image 3
FootballISL

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബുധനാഴ്ച്ചത്തെ സൈനിംഗിനെ കുറിച്ച് സൂചനകള്‍ പുറത്ത്. ഒരു ഇന്ത്യന്‍ താരത്തിന്റെ സൈനിംഗായിരിക്കും ഈ ബുധനാഴ്ച്ച ഉണ്ടാകുക എന്നാണ് വ്യക്തമായിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ഏത് താരത്തെയാണ് പ്രഖ്യാപിക്കുക എന്ന കാര്യത്തില്‍ ഇനി വ്യക്തത വന്നിട്ടില്ല. നിലവില്‍ ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങളുടെ പ്രഖ്യാപനം ഇതിനോടകം തന്നെ ബ്ലാസ്‌റ്റേഴ്‌സ് നടത്തി കഴിഞ്ഞു.

അതെസമയം ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലെത്തിയ സിംബാബ് വെ താരം കോസ്റ്റ നമോനിസുവിന്റേയും ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറിന്റേയും പ്രഖ്യാപനത്തിന് ഇനിയും കാത്തിരിക്കണം. അടുത്ത ആഴ്ച്ച ആകും ഇരുവരുടേയും പ്രഖ്യാപനം ഉണ്ടാകുക എന്നാണ് ലഭിക്കുന്ന സൂചന.

നിലവില്‍ രണ്ട് വിദേശ താരങ്ങളുടെ പ്രഖ്യാപനം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഔദ്യോഗികമായി നടത്തിയിട്ടുളളു. അര്‍ജന്റീന താരം ഫക്കുണ്ടോ പെരേരയുടേയും സ്പാനിഷ് താരം വിസെന്റെ ഗോമസിനേയും ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ കളിച്ച സെര്‍ജിയോ സിഡോചയും ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്.

ഇതോടെ ബാക്കി വരുന്ന നാല് വിദേശ താരങ്ങള്‍ ആരെന്നറിയാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.