ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് ചെയ്തത് വന്‍ ചതി, നാണംകെട്ട് കേരള ക്ലബ്

ഐഎസ്എല്‍ ആറാം സീസണ്‍ കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സ് ചില താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും വേതനം മുഴുവനായി നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോട്‌സ് വെബ് പോര്‍ട്ടറായ ദ ബ്രിഡ്ജ് ആണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. മറ്റൊരു ഐഎസ്എല്‍ ക്ലബ് ഹൈദരാബാദ് എഫ്‌സിയ്ക്ക് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സും ശമ്പള കുടിശ്ശിക വരുത്തി എന്ന വിവരം പുറത്ത് വരുന്നത്.
അതെസമയം ടീമിലെ സുപ്രധാന താരങ്ങള്‍ക്ക് മാത്രമായി പൂര്‍ണമായ ശമ്പളം വിതരണം ചെയ്ത വിവരവും പുറത്ത് വരുന്നുണ്ട്. ഇക്കാര്യം ശമ്പളം ലഭിക്കാത്ത താരങ്ങളേയും സ്റ്റാഫുകളേയും ഉദ്ദരിച്ചാണ് ബ്രിഡജ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്. മാനേജ്‌മെന്റില്‍ നിന്നും ശമ്പളം പൂര്‍ണമായും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും സ്റ്റാഫുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇനിയും കുടിശ്ശിക വരുത്താനാണ് ഉദ്ദേശമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിക്കുമെന്നും താരങ്ങള്‍ കൂട്ടിചേര്‍ത്തു.
അതെസമയം ഇക്കാര്യത്തില്‍ ദുരുദ്ദേശപരമായ പ്രചരണങ്ങളാണ് നടക്കുന്നതെന്ന് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് പറയുന്നു. വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കളിക്കാര്‍ക്ക് അറിയാവുന്നതാണ്, ഇപ്പോള്‍ ഉള്ള വാര്‍ത്ത തികച്ചും വാസ്ഥവ വിരുദ്ധമാണ്. ടീം കൈമാറ്റവുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ചെറിയ ശതമാനം വേതന കുടിശ്ശിക മാത്രമാണ് ബ്ലാസ്റ്റേഴ്സ് കൊടുക്കാന്‍ ബാക്കിയുള്ളത്, പേപ്പര്‍ വര്‍ക്ക് കഴിഞ്ഞാലുടനെ അത് തീര്‍ക്കുകയും ചെയ്യും. കളിക്കാര്‍ക്കോ, മറ്റ് സ്റ്റാഫുകള്‍ക്കോ ഇല്ലാത്ത പരാധി ചില ഓണ്‍ലൈന്‍ പേജുകള്‍ക്കാണ്, അവരുടെ ഉദ്ദേശം എന്താണെന്ന് അറിയില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് നല്‍കുന്ന വിശദീരണം.
ഫെബ്രുവരി 23 നു ഒഡീഷക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം. പ്ലേ ഓഫ് കാണാതെ ഏഴാമതായി ബ്ലാസ്റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിക്കുകയും ചെയ്തു. അതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ആയി കരോളിസ് സ്‌കിങ്കിസ് വരികയും ചെയ്തു.
വൈകാതെ ഡച്ച് പരിശീലകന്‍ എല്‍കോ ഷറ്റോരി പുറത്താവുകയും ഐ ലീഗില്‍ ബഗാനെ കിരീടത്തിലേക്ക് നയിച്ച കിബു വികൂന കോച്ചായി ചുമതലയേറ്റെടുക്കുകയും ചെയ്തു. അടുത്ത സീസണിനായി ടീമിനെ ഒരുക്കുന്നതിന് വേണ്ടി പല താരങ്ങളുമായും ക്ലബ്ബ് ചര്‍ച്ചകള്‍ നടത്തുകയാണ്.