സെമില്‍ ഈ വിദേശ ക്ലബിനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ ഇഞ്ചോടിഞ്ച് പോരാട്ടം, എന്തും സംഭവിക്കാം

കൊച്ചി: ഫുട്‌ബോള്‍ ആരാധകര്‍ തമ്മിലുളള ട്വിറ്റര്‍ പോരില്‍ സെമി ഫൈനലിലെത്തിയ കേരള ബ്ലാസറ്റേഴ്‌സിന്റെ മഞ്ഞപ്പടയെ കാത്തിരിക്കുന്നത് മറ്റൊരു തുര്‍ക്കിഷ് ക്ലബ്. തുര്‍ക്കിയിലെ വലിയ ക്ലബായ ട്രാബ്‌സോണ്‍സ്‌പോറിനെയാണ് ബ്ലാസ്റ്റേഴ്‌സ് സെമയില്‍ നേരിടുന്നത്.
വോട്ടിങ് മൂന്നു ദിവസം കൂടെ ബാക്കി നില്‍ക്കെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ് ഇപ്പോള്‍. ഇരു ക്ലബുകള്‍ക്കും 50 ശതമാനം വീത്ം വോട്ടുകള്‍ ഇപ്പോള്‍ ഉണ്ട്. ഒരു ലക്ഷത്തോളം വോട്ടുകള്‍ ഇതിനകം ചെയ്തു കഴിഞ്ഞിരിക്കുകയാണ്.
ക്വാര്‍ട്ടറിലും കേരളത്തിന്റെ ജയം മറ്റൊരു തുര്‍ക്കിഷ് ക്ലബിനെതിരേയായിരുന്നു. 53 ശതമാനം വോട്ട് നേടി തുര്‍ക്കി ക്ലബ് ഗലറ്റെസെറെയെ നാലാം റൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ തോല്‍പിച്ചത്. ഏകദേശം രണ്ടര ലക്ഷത്തോളം വോട്ടുകളാണ് പോള്‍ ചെയ്തത്.
സാന്‍ ബാസ് മീഡിയ എന്ന അമേരിക്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു റിസേര്‍ച് ടീം ആണ് ഈ വോട്ടിങ് നടത്തുന്നത്. മൂന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ ക്ലബായ പെര്‍സിബ് ബാംദുങിനെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്.