റൂമറുകള്‍ക്ക് കടുംവെട്ടിട്ട് ബ്ലാസ്റ്റേഴ്‌സ് എസ്ഡി, വിവരം പുറത്തായാല്‍ താരത്തെ പുറത്താക്കും

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ട്രാന്‍സ്ഫര് അപ്‌ഡേഷനുകള്‍ പുറത്ത് പോകാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ്. വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറുന്ന ബ്ലാസ്‌റ്റേഴ്‌സ് ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സ്‌പോട്ടിംഗ് ഡയറക്ടര്‍ ഇതിനോടകം തന്നെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിന് കീഴിയില്‍ ജോലി ചെയ്യുന്ന ചിലര്‍ ബ്ലാസ്‌റ്റേഴ്‌സ് ട്രാന്‍സ്ഫറുകളെ സംബന്ധിച്ചുളള വിവരങ്ങള്‍ വ്യാപകമായി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് സ്ഥിരം പരുപാടിയാണ്. ഇതിനാണ് എസ്ഡി തടയിടുന്നത്. മാത്രമല്ല ബ്ലാസ്റ്റേഴ്‌സ് ജീവനക്കാര്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് റൂമറുകല്‍ പ്രചരിപ്പിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്നതും എസ്ഡിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ട്രാന്‍സ്ഫര്‍ വിപണിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ണ്ണായക നീക്കങ്ങള്‍ പലതും പൊളിയാന്‍ ഇത്തരക്കാരുടെ ഇടപെടലുകള്‍ കാരണമായിട്ടുണ്ടെന്നാണ് മാനേജുമെന്റിന്റെ വിലയിരുത്തല്‍. ഇതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ജീവക്കാര്‍ക്കിടയിലെ ‘ചാരന്മാരെ’ കൈകാര്യം ചെയ്യാന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് ഒരുങ്ങുന്നത്.

മാത്രമല്ല ഇക്കാര്യത്തില്‍ താരങ്ങളുടെ ഏജന്റുമാര്‍ക്കും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും താരത്തെ കുറിച്ചുളള വിവരങ്ങള്‍ പുറത്തെത്തിയാല്‍ ആ താരവുമായുളള കോണ്‍ട്രാക്റ്റ് വരെ റദ്ദു ചെയ്യുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.