ബ്ലാസ്‌റ്റേഴ്‌സ് കാത്തിരിക്കുന്ന വിദേശ താരത്തിന്റെ മെഡിക്കല്‍ കഴിഞ്ഞു

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കാത്തിരിക്കുന്ന കൊളംബിയന്‍ ഡിഫന്‍ഡര്‍ ഓസ്വാള്‍ഡോ ഹെന്റിക്വസിന്റെ മെഡിക്കല്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്. വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെസമയം ഹെന്റിക്വസിന്റെ മെഡിക്കലിന്റെ ഫലം പുറത്ത് വന്നിട്ടില്ല. അതിന് ശേഷം മാത്രമാകും ഹെന്‍ക്വിസ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടോ എന്ന വിവരം പുറത്ത് വരൂ,

നേരത്തെ തന്നെ ഓസ്വാള്‍ഡോ ഹെന്റിക്വസുമായി കേരള ബ്ലാസ്റ്റേഴ്സ് ധാരണയിലെത്തി കഴിഞ്ഞതാണ്. മുപ്പത്തിയൊന്നുകാരനായ ഹെന്റിക്വസ് വിവിധ കൊളംബിയന്‍ ക്ലബ്ബുകളിലും ബ്രസീലിയന്‍ പ്രശസ്ത ക്ലബായ വാസ്‌കോ ഡി ഗാമയിലടക്കം കളിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മഞ്ഞ കുപ്പായം അണിയാന്‍ എത്തുന്നത്.

കൊളംമ്പിയയിലെ പ്രധാന ക്ലബായ മില്ലേനറീസ് അക്കാദമിയിലൂടെ വര്‍ന്നു വന്ന താരം മില്ലേനറിസ് സീനിയര്‍ ടീമില്‍ ഒന്‍പത് വര്‍ഷത്തോളം ബൂട്ടുകെട്ടി. 126 മത്സരങ്ങളാണ് മില്ലേനറീസില്‍ ഹെന്റിക്വസ് കളിച്ചത്. അഞ്ച് ഗോളും നേടിയിരുന്നു. അവിടെ നിന്നാണ് താരം തട്ടകം ബ്രസീലിലേക്ക് മാറ്റുന്നത്.

ബ്രസീല്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സ്പോര്‍ട്ട് റിസിഫില്‍ 26 മത്സരവും പ്രശസ്ത ബ്രസീല്‍ ക്ലബ് വാസ്‌കോഡ ഗാമയില്‍ 37 മത്സരവും ഈ താരം കളിച്ചു. ഓരോ ഗോള്‍ വീതവും രണ്ട് ക്ലബിലും താരം നേടിയിട്ടുണ്ട്.

ഓസ്വാള്‍ഡോ ഹെന്റിക്വസിനെ കൂടാതെ നിരവധി സൗത്ത് അമേരിക്കന്‍ താരങ്ങളുമായി ബ്ലാസ്റ്റേഴ്സിന്റെ ചര്‍ച്ച പുരോഗമിക്കുകയാണ്. വൈകാതൈ മറ്റ് ചില താരങ്ങളുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തും.

You Might Also Like