ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിക്കാന്‍ ബെല്‍ജിയം പരിശീലനും, വന്‍ നീക്കം

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക നിരയിലേക്ക് ബെല്‍ജിയത്തില്‍ നിന്നും കോച്ചെത്തുന്നു. ബെല്‍ജിയന്‍ പരിശീലകനായ പാട്രിക് വാന്‍ കെറ്റ്‌സ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകനായി ചുമതലയേല്‍ക്കുക.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സെര്‍ബ് പരിശീലകനായ ഇവാന്‍ വുകമാനോവിചിന്റെ കീഴിലാകും വാന്‍ കെറ്റ്‌സ് പ്രവര്‍ത്തിക്കുക. വുകമാനോവിചിന്റെ ക്ഷണം സ്വീകരിച്ചാണ് വാന്‍ കെറ്റ്‌സ് ഇന്ത്യയിലേക്ക് എത്തുന്നത് എന്നാണ് വിവിധ ബെല്‍ജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനു മുമ്പ് ബെല്‍ജിയം സെക്കന്‍ഡ് ഡിവിഷന്‍ ടീമായ വാസ്ലാന്‍ഡ് ബെവറനില്‍ പരിശീലകനായ നിക്കി ഹയെന് കീഴിലായിരുന്നു വാന്‍ കെറ്റ്‌സ് ഉണ്ടായിരുന്നത്. ബെല്‍ജിയത്തില്‍ തന്നെ സിന്റ് ട്രുയിഡന്റെയും സഹപരിശീലകനായിട്ടുണ്ട്. ചില യൂത്ത് ടീമുകള്‍ക്ക് ഒപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായാണ് വാന്‍ കെറ്റ്‌സ് ബെല്‍ജിയം രാജ്യത്തിന് പുറത്ത് പരിശീലക ചുമതലയുമായി പോകുന്നത്.

സെര്‍ബിയന്‍ പരിശീലകനായ ഇവാന്‍ വുകമാനോവിചിന്റെ വരവ് പ്രഖ്യാപിക്കുന്നതോടൊപ്പം കേരള ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകന്റെ വരവും പ്രഖ്യാപിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ക്ലബിന്റെ പുതിയ നീക്കങ്ങല്‍ കാണുന്നത്.