അച്ചുതണ്ടായി അഞ്ച് പേര്‍, വിജയന് ബ്ലാസ്റ്റേഴ്‌സ് നല്‍കുന്ന തകര്‍പ്പന്‍ മറുപടി

ഐഎസ്എല്ലില്‍ മലയാളികളെ ഉള്‍പ്പെടുത്താത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന മലയാളി ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്റെ വിമര്‍ശനത്തിന് ടീം പ്രഖ്യാപനത്തിലൂടെ മറുപടി പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ്. പ്രീസീസണിന് മുന്നോടിയായി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അഞ്ച് മലയാളി യുവതാരങ്ങളെയാണ് 30 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സെന്റര്‍ ബാക്കായ ഹക്കു, മധ്യനിര താരങ്ങളായ രാഹുല്‍ കെ പി, സഹല്‍ അബ്ദുല്‍ സമദ്, പ്രശാന്ത്, അര്‍ജുന്‍ ജയരാജ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് ടീമില്‍ ഇടംപിടിച്ചിട്ടുളള മലയാളികള്‍. ഇതില്‍ എത്രപേരാണ് പ്ലേയിംഗ് ഇലവലനില്‍ ഉള്‍പ്പെടും എന്നതാണ് ഇനി കാണേണ്ടത്.

നേരത്തെ ഒരു ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഐഎം വിജയന്‍ മലയാളികളെ പരിഗണിക്കാത്ത ടീമാണ് ബ്ലാസ്റ്റേഴ്‌സ് എന്നും ഗോകുലം അങ്ങനെയല്ലെന്നും വിമര്‍ശിച്ചത്. ഗോകുലം കേരള ഐഎസ്എല്‍ കളിക്കുകയാണെങ്കില്‍ കേരള ബ്ലാസ്റ്റേഴ്സിന് പകരം തീര്‍ച്ചയായും ഗോകുലത്തെ പിന്തുണക്കുമെന്നും ഐഎം വിജയന്‍ പറഞ്ഞിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ്‍ സ്‌കോഡ്:

ഗോള്‍ കീപ്പേഴ്സ്

1. ആല്‍ബിനോ ഗോമസ്
2. പ്രഭ്സുഖാന്‍ സിംഗ് ഗില്‍
3. ബിലാല്‍ ഹുസൈന്‍ ഖാന്‍
4. മുഹീത് ഷബീര്‍

പ്രതിരോധം(ഡിഫന്‍ഡേഴ്സ്)

1. ദെനെചന്ദ്ര മെയ്തേ
2. ജെസ്സല്‍ കാര്‍ണെയ്റോ
3. നിഷു കുമാര്‍
4. ലാല്‍റുവതാരാ
5. അബ്ദുള്‍ ഹക്കു
6 സന്ദീപ് സിംഗ്
7. കെന്‍സ്റ്റാര്‍ ഖര്‍ഷോങ്

മധ്യനിര(മിഡ്ഫീല്‍ഡേഴ്‌സ്)

1. സഹല്‍ അബ്ദുള്‍ സമദ്
2. ജീക്സണ്‍ സിംഗ്
3. രോഹിത് കുമാര്‍
4. അര്‍ജുന്‍ ജയരാജ്
5. ലാല്‍തതങ്ക ഖാല്‍റിംഗ്
6. ആയുഷ് അധികാരി
7. ഗോട്ടിമായും മുക്താസന
8. ഗിവ്സന്‍ സിംഗ് മൊയ്റാങ്തേം
9. രാഹുല്‍ കെ പി
10. സെയ്ത്യസെന്‍ സിംഗ് പ്രശാന്ത് കെ
11. റീഥ്വിക് ദാസ്
12. നോന്‍ഗ്ഡംബ നഒറേം
13. സെര്‍ജിയോ സിഡോഞ്ജ
14. ഫകുണ്ടോ പേരെയ്ര
15. വിസന്റെ ഗോമസ്
16. പ്രശാന്ത് കെ

ആക്രമണനിര(ഫോര്‍വേഡ്)

1. ഷെയ്ബോര്‍ലാംഗ് ഖാര്‍പ്പന്‍
2. നഒരേം മഹേഷ് സിംഗ്
3. ഗാരി ഹൂപ്പര്‍

മേല്‍പ്പറഞ്ഞവര്‍ക്ക് പുറമേ, ശേഷിക്കുന്ന വിദേശ താരങ്ങളും വരുന്ന ആഴ്ചകളില്‍ ഗോവയില്‍ ടീമിനൊപ്പം ചേരും. പുതുതായി പ്രഖ്യാപിച്ച സ്‌ക്വാഡില്‍ റിസര്‍വ് ടീമില്‍ നിന്നുള്ള 7 യുവകളിക്കാരും ഉള്‍പ്പെടുന്നുണ്ട്. ഇതോടെ അവര്‍ക്ക് ഐഎസ്എല്‍ ഏഴാം സീസണിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് അന്തിമ സ്‌ക്വാഡിന്റെ ഭാഗമാകുന്നതിനായി കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കും. വിദേശ താരങ്ങളുടെയും സമ്പൂര്‍ണ്ണ കോച്ചിംഗ് സ്റ്റാഫിന്റെയും വരവോടെ പുതിയ സ്‌ക്വാഡിന്റെ പൂര്‍ണ്ണ പരിശീലനം ആരംഭിക്കും.

You Might Also Like