ഗോള്‍ഡണ്‍ ബൂട്ട് ജേതാവിനായി കാശെറിഞ്ഞ് ബ്ലാസ്റ്റേഴ്‌സ്, ചോദ്യങ്ങള്‍ തീരാതെ ആരാധകര്‍

Image 3
FootballISL

ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് സുവര്‍ണപാദുക ജേതാവ് നെരിയസ് വാല്‍സ്‌കിസ് എത്തുമോ?. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ചാണെങ്കില്‍ എന്ത് വിലകൊടു്തും വാല്‍സ്‌കിസിനെ സ്വന്തമാക്കാനുളള നെട്ടോട്ടത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഇതിനായി റെക്കോര്‍ഡ് പ്രതിഫലമാണ് വാല്‍സ്‌കിസിന് ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം തെ.്.ുന്നക്,

ചെന്നൈയിനുമായി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരാര്‍ പുതുക്കിയിട്ടില്ല; വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുമില്ല. ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസും വാല്‍സ്‌കിസും ലിത്വാനിയക്കാരാണെന്നതും പുതിയ ഉടമകള്‍ കൂടുതല്‍ പ്രതിഫലം നല്‍കാന്‍ തയാറാണെന്നതും വാല്‍സ്‌കിസ്ബ്ലാസ്റ്റേഴ്‌സ് കരാറിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ സീസണില്‍ ചെന്നെയിക്കായി 15 ഗോളുകളും ആറ് അസിസ്റ്റും ആണ് താരം സ്വന്തമാക്കിയത്. ഐഎസ്എല്‍ ഫൈനലില്‍ വരെ ഈ ലിത്വാനിയന്‍ സ്‌ട്രൈക്കര്‍ ഗോള്‍ കണ്ടെത്തിയിരുന്നു. ലിത്വാനിയന്‍ ദേശീയ ടീമിനായും കളിച്ചിട്ടുളള താരമാണ് വാല്‍സ്‌കിസ്.

2019ലാണ് ടെല്‍ അവീവ് ക്ലബ്ബായ ഹാപോയല്‍ ടെല്‍ അവീവില്‍ നിന്നും ചെന്നൈയിലേക്ക് എത്തുന്നത്. അടുത്ത സീസണില്‍ കിബു വികൂനക്ക് കീഴില്‍ കിരീടം തേടിയീറക്കുന്ന ബ്ലാസ്റ്റേഴ്സിലേക്ക് വാല്‍സ്‌കിസിന്റെ വരവ് ഗുണകരമാവും.

ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ വാല്‍സ്‌കിസിനെ സ്വന്തമാക്കാന്‍ ഹൈദരാബാദ് എഫ്‌സിയും രംഗത്തുണ്ട്. ബ്ലാസ്റ്റേഴ്‌സിലേക്കാണോ ഹൈദരാബാദിലേക്കാണോ അതോ ചെന്നൈയില്‍ തന്നെ നില്‍ക്കാനാണോ വാല്‍സ്‌കിസി തീരുമാനിക്കുക എന്നതാണ് ഇനി അറിയാനുളളത്. അതിനുളള കാത്തിരിപ്പിലാണ് വിവിധ ടീം മാനേജുമെന്റുകള്‍.

പുതിയ സീസണില്‍ ചെന്നൈയിന്‍ സൂപ്പര്‍ കിംഗ്‌സുമായി കരാര്‍ പുതുക്കാന്‍ വാല്‍സ്‌കി ഇതുവരെ തയ്യാറായിട്ടില്ല. അതാണ് ബ്ലാസ്റ്റേഴ്സിനുളള വലിയ പ്രതീക്ഷ.