ബ്ലാസ്‌റ്റേഴ്‌സിന്റെ എടികെയ്‌ക്കെതിരായ മത്സരവും മാറ്റിവെച്ചു

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ മത്സരവും മാറ്റിവെച്ചു. എടികെ മോഹന്‍ ബഗാനുമായുളള മത്സരമാണ് മാറ്റിവെച്ചതായി സംഘാടകരമായ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) അധികൃതര്‍ അറിയിച്ചത്.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന താരങ്ങളെല്ലാം കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് നാളത്തെ മത്സരം മാറ്റിവെക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. ഓരോ മത്സരത്തിലും ഒരു ടീമിനെ ഫീല്‍ഡ് ചെയ്യാനുള്ള ക്ലബ്ബുകളുടെ മിനിമം താരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇല്ല എന്ന് ലീഗ് പറഞ്ഞു.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുംബൈ സിറ്റിക്ക് എതിരായ മത്സരവും മാറ്റിവെച്ചിരുന്നു. അവസാന 5 ദിവസത്തില്‍ അധികമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം നടത്തിയിട്ടില്ല. അവസാന മത്സരം മുതല്‍ ടീം ഐസൊലേഷനിലും ആണ്.

നിലവില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. 11 മത്സരങ്ങളില്‍ നിന്ന് 20 പോയന്റുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

You Might Also Like