ഗോര്‍നിക്കിനോട് വിടപറഞ്ഞു, പോളിഷ് ലീഗിലെ സൂപ്പര്‍ താരം ബ്ലാസ്‌റ്റേഴ്‌സിലേക്ക്

Image 3
FootballISL

പേളിഷ് ലീഗില്‍ തന്റെ ക്ലബായ ഗോര്‍നിക്ക് സാംബ്രസെയ്ക്കിനോട് യാത്രചോദിച്ച് സ്പാനിഷ് സൂപ്പര്‍ താരം ഇഗോര്‍ അംഗുലോ. സോഷ്യല്‍ മീഡിയയിലൂടെയാണ് ഗോര്‍നിക്ക് ആരാധകരോട് ഇഗോര്‍ യാത്ര ചോദിച്ചത്. അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് പന്ത് തട്ടും എന്ന് പ്രതീക്ഷിക്കപ്പെടുത്ത താരമാണ് 36കാരന്‍. ഇതോടെ താരം ബ്ലാസ്‌റ്റേഴ്‌സിലെത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍

ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ മറ്റൊരു ക്ലബും ഇഗോറിന് പിന്നാലെയുണ്ട്. താരം അന്തിമ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ഓഗ്‌ബെചെ ക്ലബ് വിടുന്ന പശ്ചാത്തലത്തില്‍ ഇഗോറിനെയാണ് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് കാണുന്നത്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസും പരിശീലകന്‍ കിബു വികൂനയും ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചിരുന്നു. പ്രയാത്തേക്കാളേറെ കളിക്കാരുടെ ക്വാളിറ്റിയാണ് തങ്ങള്‍ പ്രാധാന്യം കല്‍പിക്കുന്നത് എന്നാണ് ഇരുവരും വിവിധ അഭിമുഖത്തില്‍ പറഞ്ഞത്.

കിബു വിക്കൂനയുടെ ഗെയിം പ്ലാനിലെ ആദ്യ പേരുകളിലൊന്നാണ് ഇഗോര്‍ അംഗുലോ. 36 വയസ്സായെങ്കിലും പോളിഷ് ലീഗില്‍ ഗോളടിച്ച് കൂട്ടുന്നതില്‍ ഒരു കുറവുമില്ല. ഇഗോര്‍ ഗോര്‍നിക്കിനു വേണ്ടി 126 കളികളില്‍ നിന്നായി അടിച്ചത് 76 ഗോള്‍ ആണ് അടിച്ചുകൂട്ടിയത്.

രണ്ടാം ഡിവിഷനില്‍ നിന്നു ക്ലബിനെ ഉയര്‍ത്തിയ രക്ഷകനാണ് പോളിഷ് ക്ലബിന് ഇഗോര്‍. എന്നാല്‍ ഈ ആവേശത്തിനിടയിലും ഇഗോര്‍ അംഗുലോ മനസ് മാറ്റിയിട്ടില്ല. താരം ഇന്ത്യയിലേക്ക് എന്ന മട്ടില്‍ പോളിഷ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനൊപ്പം മറ്റ് ഐഎസ്എല്‍ ടീമുകളും സ്പാനിഷ് താരത്തിനു പിന്നാലെയുണ്ട്. എഫ്‌സി ഗോവയും ബംഗളൂരു എഫ്‌സിയുമാണ് ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സിനു ഭീഷണി സൃഷ്ടിക്കുന്ന എതിരാളികള്‍.

പോളിഷ് ലീഗില്‍ കഴിഞ്ഞ വര്‍ഷം മിന്നും പ്രകടനമാണ് ഈ സ്പാനിഷ് താരം കാഴ്ച്ചവെച്ചത്. കഴിഞ്ഞ സീസണില്‍ ഗോര്‍നിക് സാബ്രെസെയ്ക്ക് വേണ്ടി 10 ഗോളുകളും നാല് അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു.

സ്‌പെയിനിന്റെ അണ്ടര്‍ 21, അണ്ടര്‍ 20, അണ്ടര്‍ 19 ടീമുകള്‍ക്കായൊക്കെ കളിച്ചിരുന്നു. ലാലിഗയിലെ കരുത്തന്‍മാരായ അത്‌ലറ്റിക്ക് ബില്‍ബാവോയ്ക്ക് വേണ്ടിയും ആംഗുളോ കളിച്ചിട്ടുണ്ട്.