ഗോവയിലെത്തിയത് 22 താരങ്ങള്‍, ഒരു ബ്ലാസ്‌റ്റേഴ്‌സ് താരം വിട്ടുനില്‍ക്കുന്നു

ഐഎസ്എല്‍ ഏഴാം സീസണിനായി ഒരാളൊഴികെ ബ്ലാസ്‌റ്റേഴ്‌സിന്റെ 22 ഇന്ത്യന്‍ താരങ്ങളും ഗോവയിലെത്തിയതായി വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് പ്രമാണിച്ച് താരങ്ങളെല്ലാം ഗോവയില്‍ ഐസുലേഷനിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭുസുഗന്‍ ഗില്‍ ഇതേവരെ ഗോവയിലെത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹം ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമായിട്ടില്ല.

അതെസമയം ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരങ്ങളില്‍ ചില സര്‍പ്രൈസുകള്‍ ഉണ്ടെന്ന സൂചനയും മാര്‍ക്കസ് നല്‍കുന്നുണ്ട്. ഇതാരാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ലെങ്കിലും ആരാധകരോടെ ഇക്കാര്യം ഊഹിക്കാമോയെന്നാണ് മാര്‍ക്കസ് ചോദിക്കുന്നത്.

റിസര്‍വ് ടീമില്‍ നിന്ന് ആരൊക്കെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത് എന്നതാണ് അറിയാനുളള പ്രധാന കാര്യം. മാത്രമല്ല മറ്റ് ചില താരങ്ങളെ കൂടി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

നിലിവില്‍ ഈ മാസം 15ന് മുമ്പ് തന്നെ ബ്ലാസ്റ്റേഴ്‌സിലേക്ക് വിദേശതാരങ്ങള്‍ എത്തുമെന്നാണ് സൂചന. പരിശീലകന്‍ കിബു വികൂനയുടെ നേതൃത്വത്തിലുളള പരിശീലക സംഘവും ഈ മാസം ആദ്യവാരത്തില്‍ തന്നെ ടീമിനൊപ്പം ചേര്‍ന്നേയ്ക്കും. കിബുവും കൂട്ടരും എത്തുന്നത് വരെ അസിസ്റ്റന്‍ഡ് കോച്ച് ഇഷ്ഫാഖ് അഹമ്മദിന്റെ നേതൃത്വത്തിലായിരിക്കും ബ്ലാസ്റ്റേഴ്‌സ് പ്രീസീസണിനായി പരിശീലിക്കുക.

You Might Also Like