ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരത്തെ റാഞ്ചി യൂറോപ്യന്‍ ഒന്നാം ഡിവിഷന്‍ ക്ലബ്
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഡച്ച് പ്രതിരോധ താരമായിരുന്ന ജിയാനി സുവെര്‍ലൂണിനെ സ്വന്തമാക്കി നെതര്‍ലാന്‍ഡ് ക്ലബ്. നെതര്‍ലന്‍ഡിലെ ഒന്നാം ഡിവിഷന്‍ ലീഗായ എരെഡിവിസെ ലീഗില്‍ കളിക്കുന്ന അഡോ ടെന്‍ ഹാഗിലാണ് സുവെര്‍ലൂണിനെ സ്വന്തമാക്കിയിരിക്കുന്നത്.
സുവെര്‍ലൂണിനെ സ്വന്തമാക്കിയ വിവരം അഡോ ടെന്‍ ഹാഗില ക്ലബ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ യൂറോപ്യന്‍ ഒന്നാം ഡിവിഷന്‍ ക്ലബില്‍ കളിക്കുന്ന മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരം എ്‌ന നേട്ടം സുവെര്‍ലൂണി സ്വന്തമാക്കി.
I’m back 🙏🏽🙌🏼 @ADODenHaag pic.twitter.com/CUmVKdpuZX
— Gianni Zuiverloon (@GZuiverloon) November 5, 2020
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ഏഴ് മത്സരം കളിച്ച താരമാണ് സുവെര്‍ലൂണി. എന്നാല്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നതിനിടെ പരിക്കേറ്റ താരത്തിന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നഷ്ടമാകുകയായിരുന്നു. നേരത്തെ ഡല്‍ഹി ഡൈനാമോസിനായി ഒരു സീസണ്‍ മുഴുവന്‍ സുവര്‍ലൂണി പന്ത് തട്ടിയിരുന്നു. 17 മത്സരങ്ങള്‍ ഡല്‍ഹിയ്ക്കായി കളിച്ച ഡച്ച് താരം രണ്ട് ഗോളും സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് താരത്തെ ബ്ലാസ്‌റ്റേഴ്‌സ് റാഞ്ചിയത്.
.
Guess who? 🤔
Hint: 🇳🇱#YennumYellow pic.twitter.com/SvhLBWv66V
— Kerala Blasters FC (@KeralaBlasters) March 2, 2020
ഡച്ച് ക്ലബിലേക്ക് സുവെര്‍ലൂണിയുടെ രണ്ടാമത്തെ വരവാണ്. 2013 മുതല്‍ 2016 വരെ മൂന്ന് വര്‍ഷക്കാലം അഡോ ടെന്‍ ഹാഗിലയ്ക്കായി 34കാരന്‍ പന്ത് തട്ടിയിരുന്നു. 70 മത്സരങ്ങളാണ് ഡച്ച് ക്ലബിന് വേ്ണ്ടി സുവെര്‍ലൂണി കളിച്ചത്.