ബ്ലാസ്‌റ്റേഴ്‌സ് ആരേയും ഭയപ്പെടേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം, നയം വ്യക്തമാക്കി ഹൂപ്പര്‍

കേരള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ കടലാസില്‍ ശക്തമായ ടീമാണെന്നും അത് മൈതാനത്ത് പ്രകടിപ്പിച്ചാല്‍ മാത്രം മതി മികച്ച ഫലം ലഭിക്കുമെന്നും മഞ്ഞപ്പടയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പര്‍. ബ്ലാസ്റ്റേഴ്‌സിനെ മാറ്റി നിര്‍ത്തിയാല്‍ നിലവില്‍ ഐഎസ്എല്ലിലെ ഏറ്റവും കരുത്തുറ്റ ടീം മുംബൈ സിറ്റി എഫ്‌സി ആണെന്ന് നിരീക്ഷിക്കുന്ന ഹൂപ്പര്‍ ഈസ്റ്റ് ബംഗാളും മികച്ച ടീമാണെന്ന് വിലയിരുത്തുന്നു. പ്രമുഖ കായി മാധ്യമായ ഗോള്‍ ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു ഹൂപ്പര്‍.
ഞാന്‍ വിചാരിക്കുന്നു മുംബൈ സിറ്റിയാണ് ഏറ്റവും കരുറ്റ ടീം. അവര്‍ക്ക് മികച്ച രണ്ട് സ്‌ട്രൈക്കര്‍മാരുണ്ട്. ആദം ലെ ഫോണ്‍ഡ്രേയ മികച്ച ഫിനിഷറാണ്. നമ്മളും കടലാസില്‍ മികച്ച ടീമാണ്. അക്കാര്യം കളിയില്‍ തളെയിച്ചാല്‍ മതി. ഈസ്റ്റ് ബംഗാളും മികച്ച ഫുട്‌ബോള്‍ കളിക്കുന്ന ടീമാണ്. അവരുടെ കളി ശൈലിയും മികച്ചതാണ് നമ്മള്‍ ഒന്ന് കൊണ്ടും ഭയപ്പെടേണ്ട. നമ്മുടെ കളിയില്‍ മാത്രം നമ്മള്‍ ശ്രദ്ധിച്ചാല്‍ മതി’ ഹൂപ്പര്‍ പറയുന്നു.
തന്റെ പഴയ സഹതാരമായ ഒഡീഷ എഫ്‌സിയുടെ പ്രതിരോധ താരം സ്റ്റീവന്‍ ടെയ്‌ലറുമായുളള പോരാട്ടം ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് പറഞ്ഞ ഹൂപ്പര്‍ ടെയ്‌ലര്‍ തകര്‍പ്പന്‍ ഫുട്‌ബോള്‍ താരമാണെന്നും കൂട്ടിചേര്‍ത്തു.
നിലവില്‍ ഗോവയിലുളള ഹൂപ്പര്‍ ബ്ലാസ്റ്റേഴ്‌സിനായി പ്രീസീസണ്‍ മത്സരങ്ങളില്‍ ഒരു ഗോളും നേടിയിരുന്നു. ഓസ്‌ട്രേലിയന്‍ എ ലീഗില്‍ നിന്നാണ് ഈ മുന്‍ പ്രീമിയര്‍ ലീഗ് താരം ഇന്ത്യയിലേക്ക് ചേക്കേറിയത്.
നവംബര്‍ 20നാണ് ഐഎസ്എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ ഐലീഗ്, ഐഎസ്എല്‍ ചാമ്പ്യന്‍മാരുടെ സംയുക്ത ടീമായ എടികെ മോഹന്‍ ബഗാനെയാണ് നേരിടുന്നത്.