വിദേശ സൂപ്പര്‍ താരത്തെ റാഞ്ചാന്‍ വന്‍ ഓഫര്‍, അമ്പരപ്പിച്ച് ബ്ലാസ്റ്റേഴ്‌സ്
ഐഎസ്എല്‍ ഏഴാം സീസണിന് മുന്നോടിയായി ട്രാന്‍സ്ഫര്‍ വിപണിയെ പിടിച്ചുകുലുക്കാന്‍ മലയാളത്തിന്റെ സ്വന്തം ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ ഐഎസ്എല്ലിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ ചെന്നൈയിന്‍ എഫ്‌സി താരം നെരിജുസ വാല്‍സ്‌കിസിനെ റാഞ്ചാനാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിപുറപ്പെട്ടിരിക്കുന്നത്.
ഇതിനായി താരത്തിന് വലിയ ഓഫറാണ് ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പുതിയ സീസണില്‍ ചെന്നൈയിന്‍ സൂപ്പര്‍ കിംഗ്‌സുമായി കരാര്‍ പുതുക്കാന്‍ വാല്‍സ്‌കി ഇതുവരെ തയ്യാറായിട്ടില്ല. ഈ അവസരം മുതലെടുക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം.
ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ ചെന്നൈയിന്‍ താര്തതിനായി ഹൈദരാബാദ് എഫ്‌സിയും രംഗത്തുണ്ട്. ബ്ലാസ്റ്റേഴ്‌സിലേക്കാണോ ഹൈദരാബാദിലേക്കാണോ അതോ ചെന്നൈയില്‍ തന്നെ നില്‍ക്കാനാണോ വാല്‍സ്‌കിസി തീരുമാനിക്കുക എന്നതാണ് ഇനി അറിയാനുളളത്. അതിനുളള കാത്തിരിപ്പിലാണ് വിവിധ ടീം മാനേജുമെന്റുകള്‍.
കഴിഞ്ഞ സീസണില്‍ ചെന്നെയിക്കായി 15 ഗോളുകളും ആറ് അസിസ്റ്റും ആണ് താരം സ്വന്തമാക്കിയത്. ഐഎസ്എല്‍ ഫൈനലില്‍ വരെ ഈ ലിത്വാനിയന്‍ സ്‌ട്രൈക്കര്‍ ഗോള്‍ കണ്ടെത്തിയിരുന്നു. ലിത്വാനിയന്‍ ദേശീയ ടീമിനായും കളിച്ചിട്ടുളള താരമാണ് വാല്‍സ്‌കിസ്.