ബൊറൂസിയ കൈകോര്‍ക്കാന്‍ വന്നു, ബ്ലാസ്റ്റേഴ്‌സ് നിരസിച്ചു, കാരണമിതാണ്

കഴിഞ്ഞ ദിവസം ഐഎസ്എല്‍ ക്ലബ് ഹൈദരാബാദ് എഫ്‌സിയും ജര്‍മ്മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും കൈകോര്‍ത്തത് വലിയ വാര്‍ത്തയായിരുന്നല്ലോ. ഹൈദരാബാദ് ടീമിന്റെ യൂത്ത് ഡെവലപ്പുമെന്റിന്റെ ഭാഗമായാണ് ബൊറൂസിയയുമായി കൈകോര്‍ത്തത്.

എന്നാല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സഹകരിക്കാന്‍ ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത് കേരള ബ്ലാസ്റ്റേഴ്‌സുമായി ആയിരുന്നു. എന്നാല്‍ യൂത്ത് ഡെവലപ്പ്‌മെന്റുമായി മാത്രം ബന്ധപ്പെട്ട് ഒരു ക്ലബുമായി കൈകോര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് താല്‍പര്യം ഉണ്ടായിരുന്നില്ല. ഇതോടെയാണ് ആ നീക്കം നടക്കാതെ പോയത്.

ബ്ലാസ്‌റ്റേഴ്‌സ് കുറച്ച് വര്‍ഷമായി നിക്ഷേപകരെ ലഭിക്കുമോയെന്നാണ് നോക്കുന്നത്. ഇതിന്റെ ഭാഗമായി പല പ്രമുഖ ഗ്രൂപ്പുകളുമായി ബ്ലാസ്റ്റേഴ്‌സ് പ്രാഥമിക ചര്‍ച്ചകളും നടത്തിയിരുന്നു. സെര്‍ബിയന്‍ ക്ലബ് റെഡ് സ്റ്റാര്‍ ബല്‍ഗ്രേഡുമായി ബ്ലാസ്റ്റേഴ്‌സിന്റെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലുമാണ്.

ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രമുഖ ഫുട്‌ബോള്‍ ക്ലബുകളില്‍ നിന്ന് ഇന്‍വെസ്റ്റുമെന്റ് സ്വന്തമാക്കിയിട്ടുളള ഒരേയൊരു ടീം നിലവില്‍ മുംബൈ സിറ്റി എഫ്‌സിയാണ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥതയിലുളള സിറ്റി ഗ്രൂപ്പാണ് മുംബൈ സിറ്റി എഫ്‌സിയുടെ ഇപ്പോഴത്തെ ഉടമ. നേരത്തെ എടികെയുമായി അത്‌ലറ്റക്കോ മാഡ്രിഡിന് ബന്ധമുണ്ടായിരുന്നു. എടികെയ്ക്ക് ആ പേര് വന്നത് തന്നെ അത്‌ലറ്റിക്കോയുമായുളള ബന്ധത്തെ തുടര്‍ന്നാണ്.

You Might Also Like