ആരാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ അന്വേഷിക്കുന്ന ബിനോദ്?
പുതിയ സൈനിംഗ് പ്രതീക്ഷിച്ച ആരാധകരെയെല്ലാം അമ്പരപ്പിച്ച് കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് മീഡിയ ടീം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഒരു പേരാണ്. ആരാധകരെല്ലാം കാത്തിരിക്കുന്ന ആ സൈനിംഗിന്റെ പേര് ബിനോദ് എന്നാണെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് മീഡിയ ടീം അറിയിച്ചിരിക്കുന്നത്.
52ാം നമ്പര്‍ ബിനോദ് എന്നെഴുതിയ ഒരു ജെഴ്‌സിയാണ് സൈനിംഗ് കാത്തിരുന്ന ആരാധകര്‍ക്കായി ബ്ലാസ്റ്റേഴ്‌സ് മീഡിയ ടീം പങ്കുവെച്ചത്. ഇതോടെ ആരാണ് ബിനോദ് എന്ന അന്വേഷണത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.
Here's the signing you've been waiting for! 🙌#SwagathamBinod pic.twitter.com/VpuA5qxlSY
— Kerala Blasters FC (@KeralaBlasters) August 12, 2020
ബിനോദ് എന്നാല്‍ ദക്ഷിണേന്ത്യയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്ന ഒരു വാക്കാണ്. യൂട്യൂബില്‍ റോസ്റ്റിംഗ് വീഡിയോ ചെയ്യുന്ന ഒരു സെലിബ്രിറ്റിയുടെ അകൗണ്ടിനടിയില്‍ ബിനോദ് എന്ന് ഒരാള്‍ ടൈപ്പ് ചെയ്തതോടെയാണ് ഈ വാക്ക് പൊതുശ്രദ്ധയിലെത്തിയത്. പിന്നീട് ഈ വാക്ക് അപ്രതീക്ഷിതമായി ട്രെന്‍ഡിംഗ് ആകുകയായിരുന്നു. ബിനോദ് എന്ന വാക്ക് വെച്ച് ഒരു റോസ്റ്റിംഗ് വീഡിയോയും പുറത്ത് വന്നിരുന്നു. ഈ റോസ്റ്റിംഗ് വീഡിയോയും പിന്നീട് ട്രെന്‍ഡിംഗ് ആയി.
ഇതോടെ ആരാണ് ബിനോദ് എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. വലിയ വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ വരെ ബിനോദ് എന്ന ആ പേര് ഏറ്റെടുക്കുകയും ഹാഷ്ടാഗ് ആക്കുകയും എല്ലാം ചെയ്തു. അമൂല്‍ ഉള്‍പ്പെടുളളവയുടെ പരസ്യത്തില്‍ വരെ ബിനോദ് എന്ന പേര് വന്നു. പേടിഎം അവരുടെ ട്വിറ്റര്‍ അകൗണ്ടിലെ പേര് മാറ്റി ഒരിക്കല്‍ ബിനോദ് എന്നാക്കി മാറ്റുകയുണ്ടായി. എയര്‍ടെല്‍, നെസ്ലേ തുടങ്ങിയ കമ്പനികള്‍ വരെ ബിനോദ് എന്ന പേര് ഉപയോഗിച്ചു. ബിനോദ് വാഡ്‌സ് ബിനോദിനി എന്ന് ഒരു മാറ്റര്‍ മോണിയന്‍ സൈറ്റ് പരസ്യം കൊടുത്തു.
നോര്‍ത്ത് ഇന്ത്യയ്ക്കാര്‍ ബിനോദിനെ അമ്പേഷിച്ച് നടക്കാന്‍ തുടങ്ങിയട്ട് ദിവസങ്ങളായി. എന്നാല്‍ കേരളമടക്കമുളള സൗത്ത് ഇന്ത്യയ്ക്കാര്‍ക്ക് ഈ സംഭവങ്ങളൊന്നും അത്ര പരിചിതമല്ല. ഈ വാക്കാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് മീഡിയ ടീം ഉപയോഗിച്ചിരിക്കുന്നത്. അതായത് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുമായി ചെറിയൊരു തമാശ പങ്കുവെച്ചിരിക്കുന്നു എന്ന് മാത്രം.